വെള്ളമോ പാലോ ചേർക്കാതെ സോഫ്റ്റ് ചപ്പാത്തി

soft-chappathi
SHARE

ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ പ്രിയ ഭക്ഷണമാണ് ചപ്പാത്തി. കുറച്ചു കൂടി ആരോഗ്യകരമായി ഇനി വെള്ളമോ പാലോ ചേർക്കാതെ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

മധുരക്കിഴങ്ങ് വേവിച്ചത് - ½ കപ്പ്
ഗോതമ്പ് പൊടി - 1 കപ്പ്
ഉപ്പ് - പാകത്തിന്



തയാറാക്കുന്ന വിധം

∙മധുരക്കിഴങ്ങ് നന്നായി വേവിച്ചു ഉടച്ചെടുക്കണം. വേവിച്ചു മിക്‌സിയുടെ ജാറിൽ ഇട്ടു അരച്ച് എടുത്താൽ കൂടുതൽ നല്ലത്.

∙ചപ്പാത്തിക്ക് എടുക്കുന്ന ഗോതമ്പുപൊടിയുടെ അളവിന്റെ പകുതി അളവ് വേണം മധുരക്കിഴങ്ങ് അരച്ചത് ചേർക്കാൻ.

∙ഗോതമ്പുപൊടിയും മധുരക്കിഴങ്ങ് അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

∙ഇത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു എടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല.നന്നായി കുഴച്ചു 10 മിനിറ്റ് മാറ്റിവെക്കുക.

∙ ഇനി ഉരുളകൾ ഉണ്ടാക്കിയെടുത്തു ചപ്പാത്തിക്ക് പരത്തുന്നപോലെ പരത്തിയെടുക്കുക. പാൻ അടുപ്പിൽ വെച്ച് ഓരോ ചപ്പാത്തിയായി ചുട്ടെടുക്കുക. ആവശ്യമെങ്കിൽ ചുട്ടെടുക്കുമ്പോൾ നെയ്യ് ചേർക്കാവുന്നതാണ്. മധുരക്കിഴങ്ങ് ചേർക്കുന്നുണ്ടെങ്കിലും സാധാരണ ചപ്പാത്തിയുടെ അതെ രുചി തന്നെ ആണ് ഈ ചപ്പാത്തിക്ക്, ഗുണങ്ങൾ ഒരുപാട് കൂടുതലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA