തമിഴ് സ്പെഷൽ ഖുശ്‌ബു ഇഡ്ഡലി

854078106
SHARE

തമിഴ്നാട്ടിൽ ഖുശ്ബു ഇഡ്ഡലി എന്നും കർണാടകയിൽ മല്ലികപ്പൂ ഇഡ്ഡലിയെന്നും അറിയപ്പെടുന്ന ഇഡ്ഡലിയുടെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം. നല്ല  പൂവ്  പോലെ  സോഫ്റ്റായ ഇഡ്ഡലിയാണിത്. വീട്ടിൽ എല്ലാവർക്കും  ഇഷ്ടമുള്ള   ബ്രേക്ഫാസ്റ്റ് ആക്കി മാറ്റാം.

ചേരുവകൾ

ഇഡ്ഡലി  അരി - 3 കപ്പ്‌
പച്ചരി             - 1 കപ്പ്‌                 
ഉഴുന്നു പരിപ്പ്    - 1കപ്പ്‌ + 1 ടേബിൾ സ്പൂൺ
ചവ്വരി           -  1/2    കപ്പ്‌
ഉലുവ              -  1 ടീസ്പൂൺ


തയാറാക്കുന്ന വിധം

1. എല്ലാ ചേരുവകളും  നല്ല  പോലെ കഴുകി 2 -5   മണികുർ കുതിർക്കാൻ വെയ്ക്കുക.
2. ഒരുമിച്ചോ  വെവ്വേറെയോ  അരച്ച് 8 മണിക്കൂർ  പുളിക്കാൻ  വെയ്ക്കുക.
3. ഉപ്പ്‌  ചേർത്ത്  ഇളക്കി ഇഡ്ഡലി  തട്ടിൽ എണ്ണ  തടവിയൊ അല്ലെങ്കിൽ ഒരു  തുണി  ഉപയോഗിച്ചോ ഇഡ്ഡലി  ഉണ്ടാക്കി  എടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA