ഈ ചിക്കൻ പെരട്ട് കഴിച്ചാൽ പ്ലേറ്റിലെ ചോറു തീരുന്നതറിയില്ല!

ചിക്കൻ പെരട്ടു
SHARE

ഈ ചിക്കൻ പെരട്ടു ഒന്ന് കഴിച്ചു നോക്കിയാൽ പിന്നെ എന്റെ സാറെ പ്ലേറ്റിൽ ഉള്ള ചോറ് തീരുന്ന അറിയുക പോലുമില്ല. അത്രയ്ക്കും ടേസ്റ്റുണ്ട്. തനി നാടൻ രീതിയിലാണ് ചിക്കൻ പെരട്ടു തയാറാക്കുന്നത്. കുട്ടികൾക്ക് കൂടി ഇഷ്ടമുള്ള ആയത്കൊണ്ട്  ചതച്ച വറ്റൽമുളകും കുരുമുളകും അളവ് കുറച്ചാണ് ചേർക്കുന്നെ. നിങ്ങളുടെ വീട്ടിലെല്ലാവരുടെയും എരിവ് അനുസരിച്ചു എരിവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇവിടെ എല്ലില്ലാത്ത ചിക്കൻ ആണ് എടുക്കുന്നെ. എല്ലോടുകൂടി ആണെങ്കിൽ ടേസ്റ്റ് കൂടും. Chicken Thighs ആണ്  ഇവിടെ ഉപയോഗിച്ചത്. ചിക്കൻ ബ്രേസ്റ്റ് അത്ര രുചി ഉണ്ടാകില്ല. 

ഇത് രണ്ടു രീതിയിൽ ഉണ്ടാക്കാറുണ്ട് , 2 പാചകരീതിയും താഴെ കൊടുക്കുന്നുണ്ട് 

Recipe No 1:

വളരെ കുറച്ചു ചേരുവകൾ–  വറ്റൽ മുളക് ,മഞ്ഞൾ പൊടി, മല്ലിപൊടി, കറിവേപ്പില ,ഉപ്പു ,കടുക് , കുറച്ചു ചുമന്നുള്ളി, ഒരു കഷ്ണം ഇഞ്ചി, ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു അതിലേക്കു വറ്റൽ മുളകു നന്നായി ചതച്ചതും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിച്ചു കുറച്ചു നേരം വയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ഇഞ്ചി ചതച്ചതും ഉള്ളി ചതച്ചതും കറി വേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. കുറച്ചു നേരം മൂടി വയ്ക്കുക. പിന്നെ തീ കുറച്ചു വച്ച് ഇളക്കി കൊടുത്തു നന്നായി പെരട്ടി എടുക്കുക.  നടൻ കോഴി ആണ് നല്ലതു. വാങ്ങുന്നതിനു മുൻപ് അവസാനം കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും കറിവേപ്പിലയും ഇട്ടു മൂത്തു കഴിയുമ്പോൾ തീ ഓഫ് ചെയ്തിട്ട് എല്ലാ മസാലയും കൂടി നിങ്ങളുടെ രുചിക്ക് അനുസരിച്ചു ചേർത്ത് ഒന്ന് മൂപ്പിച്ചു ചിക്കനിൽ ചേർത്ത് ഇളക്കി പെരട്ടി എടുക്കുക.

Recipe No: 2 

രണ്ടാമത്തെ റെസിപ്പിയിൽ  കൂടുതലായി കുറച്ചു കുരുമുളകും വെളുത്തുള്ളിയും പെരുംജീരകവും ചേർക്കുന്നുണ്ട്. ആദ്യം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കിയിട്ടു കുറച്ചു കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് നന്നായി ചേർത്തിളക്കി വയ്ക്കുക. 400 ഗ്രാം ചിക്കനാണ് ഇവിടെ ഉപയോഗിച്ചത് . പതിനഞ്ചു  ചെറിയ ഉള്ളി, എട്ടു വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി ഒരു ടീസ്പൂൺ കുരുമുളക് (പൊടിയല്ലാട്ടോ ) കറിവേപ്പില കല്ലുപ്പ് ഇവയെല്ലാം കൂടി അമ്മിയിലോ ഇടിക്കല്ലിലോ ചതച്ചെടുക്കുക .ഹിമാലയൻ പിങ്ക് സാൾട്ടാണ് ഇവിടെ ഉപയോഗിച്ചത്. 

ഇനി ഒരു ഇരുമ്പു ചീനച്ചട്ടി അടുപ്പത്തു വച്ച്  ചൂടാകുമ്പോൾ, രണ്ടു ടേബിൾസ്പൂൺ  വെളിച്ചെണ്ണ ഒഴിച്ചു ചതച്ചു വച്ചിരിക്കുന്ന കൂട്ട് ഇട്ടു നന്നായി വഴറ്റുക. വഴന്നു കഴിയുമ്പോൾ അതിലേക്കു ഒരു ടീസ്പൂൺ കശ്മിരി മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചതും അര ടീസ്പൂൺ മല്ലിപൊടിയും നന്നായി മൂപ്പിച്ചു അതിലേക്കു  ചിക്കൻ ചേർത്തിളക്കി ഒരു അഞ്ചു മിനിറ്റ് മൂടി വെച്ച് വേവിക്കുക. 

തീ കുറച്ചു വച്ച് മീഡിയം തീയിൽ ഇടയ്ക്കു ഇടയ്ക്കു ഇളക്കി ഇട്ടു കൊടുക്കുക. ചെറുതായിട്ട് ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി അതു വറ്റി ചിക്കൻ വെന്തു വരുമ്പോൾ തീ കൂട്ടി വച്ച് ഇളക്കി ഫ്രൈ ചെയ്തെടുക്കുക. വാങ്ങുന്നതിനു മുന്നോട് ഒരു ഫ്രയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു രണ്ടു കുഞ്ഞുള്ളിയും കറിവേപ്പിലയും ചതച്ച മുളകും ആദ്യം ചേർത്ത മസാലകൾ എല്ലാം വളരെ കുറച്ചു ചേർത്ത് ഒന്ന് ഫ്രൈ ചെയ്തു ചിക്കനിൽ ചേർത്ത് നന്നായി ഒന്ന് കൂടി വരട്ടി എടുത്തു വാങ്ങി വയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA