Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രസികൻ രുചിയിൽ പിച്ചി പോട്ട ചിക്കൻ

മഞ്ജു ബിജു
Pichi-Potta-Chicken

പ്രധാന ഭക്ഷണത്തിനു മുൻപും ഒപ്പവും കഴിക്കാവുന്ന രുചികരമായ പിച്ചി പോട്ട ചിക്കൻ തയാറാക്കിയാലോ?

ചേരുവകൾ
ചിക്കൻ 1 കിലോ
എണ്ണ – 2 ടിസ്‍പൂൺ
സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില
മല്ലിയില
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മഞ്ഞൾപ്പൊടി
മുളകുപൊടി
കുരുമുളക് പൊടി
ഗരംമസാല
ഉപ്പ് – പാകത്തിന്
 


തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ ചിക്കൻ ഇട്ടതിനുശേഷം ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ഗ്ലാസ് വെള്ളമൊഴിച്ച്  5 വിസിൽ അടിക്കുന്നതു വരെ വയ്ക്കുക.
തണുത്തതിനുശേഷം ചിക്കന്റെ  എല്ലുകൾ  മാറ്റിയെടുക്കുക,  എന്നിട്ടു ചെറിയ ചെറിയ കഷ്ണങ്ങളാക്കി പിച്ചി ഇടുക. ഇനിയൊരു പാൻ എടുത്ത് കുറച്ച് വെളിച്ചെണ്ണ  ഒഴിക്കുക, എണ്ണ ചൂടായതിനു ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവോള, പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ ഇട്ടുകൊടുക്കാം ഇത് നല്ലവണ്ണം വഴറ്റിയെടുക്കുക.

സവാളയുടെ നിറം ബ്രൗൺ നിറമായാൽ ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക. അതിനു ശേഷം മഞ്ഞൾപൊടി , മുളകുപൊടി, ഗരം മസാല എന്നിവ ഇടുക.

അതിലേക്ക്  തക്കാളി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് പിച്ചി ഇട്ടിരിക്കുന്ന ചിക്കൻ കൂടെ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക. ഇതിലേക്ക് ചിക്കൻ സ്റ്റോക്ക്  കൂടെ ഒഴിച്ച് കൊടുക്കുക,
അതിനുശേഷം വെള്ളം നല്ലവണ്ണം വറ്റിച്ചെടുക്കുക. ഇതിലേക്കു കുറച്ചു കുരുമുളകുപൊടിയും  മല്ലിയിലയും ഇടുക പിച്ചി പോട്ട  ചിക്കൻ റെഡിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.