sections
MORE

കുട്ടികളുടെ ഇഷ്ട വിഭവം, മണിപ്പുട്ടിന്റെ രുചിക്കൂട്ട്

maniputtu
SHARE

തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത, കുട്ടികളുടെ പ്രിയപ്പെട്ട വിഭവം മണിപ്പുട്ട് അല്ലെങ്കിൽ പാൽകൊഴുക്കട്ട എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ
അരിപ്പൊടി - 1 കപ്പ്
വെള്ളം - അരക്കപ്പ്
ഉപ്പ്
പഞ്ചസാര
തേങ്ങ
തേങ്ങാപ്പാൽ - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതു ചെറിയ ഉരുളകളാക്കണം. ഈ ഉരുളകളും തേങ്ങയും പുട്ടുകുറ്റിയിൽ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക. മറ്റൊരു പാനിൽ തേങ്ങാപ്പാലിൽ പഞ്ചസാര മിക്സ് ചെയ്ത് ഒന്നു ചൂടാകുമ്പോൾ (കൂടുതൽ ചൂടാക്കരുത്, പാൽ പിരിഞ്ഞുപോകും ) ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്സ് ചെയ്യുക. കുട്ടികൾക്കു പ്രിയപ്പെട്ട മണിപ്പുട്ട് റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA