ADVERTISEMENT

കണ്ടാൽ ഒരു ചെറിയ പിസ്സ പോലിരിക്കും, പക്ഷേ പ്രധാന ചേരുവ ഗോതമ്പുപൊടിയും പനീറുമാണ്!. ഗോതമ്പു ദോശ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ കൊടുത്തു നോക്കൂ.

ചേരുവകൾ

പനീർ ക്യൂബ്സ് - 1 കപ്പ്
ഉപ്പ് -1 ടീസ്‌പൂൺ
ഗരം മസാല -¼ ടീസ്‌പൂൺ
മുളക്കുപൊടി -½ ടീസ്‌പൂൺ
ഓയിൽ - 1 ടീസ്‌പൂൺ
സവാള അരിഞ്ഞത് - 1 എണ്ണം
കാപ്സിക്കം അരിഞ്ഞത് -1

ദോശമാവ് ഉണ്ടാകുന്നതിന്

ഗോതമ്പുപൊടി - ½ കപ്പ്
കോൺഫ്‌ളോർ - 3 ടേബിൾസ്പൂൺ
ഉപ്പ് - 1 ടീസ്‌പൂൺ
വെള്ളം- ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ പനീർ ക്യൂബ്സ് എടുക്കുക അതിലേക്ക് ഉപ്പും ഗരംമസാലയും മുളക്കുപൊടിയും ഓയിലും ചേർത്ത് യോജിപ്പിക്കുക. പനീർ വേറെ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ബാക്കിയുള്ള മസാലയിൽ സവാളയും ക്യാപ്‌സിക്കവും ചേർത്ത് യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ പനീർ വറുത്തെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഓയിൽ ചേർക്കുക. അതിനു ശേഷം സവാളയും കാപ്‌സിക്കവും വഴറ്റി മാറ്റിവെക്കുക.

ദോശമാവ് ഉണ്ടാകുന്നതിനായി ഒരു പാത്രത്തിൽ ഗോതമ്പു പൊടി ചേർക്കുക. അതിലേക്ക് കോൺഫ്‌ളോർ ഉപ്പ് എന്നിവ ചേർത്ത് ഇളകിയതിനു ശേഷം വെള്ളം ചേർത്ത് ദോശമാവു പരുവത്തിൽ ആക്കി എടുക്കുക. ഇനി ദോശ കല്ല് തീയിൽ വെച്ച് ചൂടാക്കുമ്പോൾ ചെറിയ ദോശകൾ ഉണ്ടാക്കുക. ദോശയുടെ ഒരു ഭാഗം നന്നായി വെന്തു കഴിയുമ്പോൾ തീ ഏറ്റവും കുറച്ചു മറിച്ചിടുക .

മറിച്ചിട്ടതിനുശേഷം ദോശയുടെ മുകളിൽ ടൊമാറ്റോ സോസ് ഒരു സ്‌പൂൺ കൊണ്ട് തേക്കുക. അതിനു മുകളിൽ ചുരണ്ടിയ ചീസ് ചേർക്കുക. ശേഷം വഴറ്റി വെച്ചിരിക്കുന്ന സവാളയും  കാപ്‌സിക്കവും ചേർക്കുക. അതിനു മുകളിലായി പനീർ ചേർക്കുക.മുകളിൽ ചുരണ്ടിയ ചീസ് ചേർത്ത് ചെറിയ തീയിൽ ചീസ് ഉരുക്കുന്നത് വരെ അടച്ചു വെച്ച് വേവിക്കുക.ചീസ് നന്നായി ഉരുക്കിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്‌തു കുട്ടികൾക്ക് കൊടുക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com