ADVERTISEMENT

പിങ്ക് ചുവപ്പ് നീല നിറങ്ങളില്‍ വിരിയുന്ന താമര ഒരു ദേവ പുഷ്പമാെണന്നതില്‍ തര്‍ക്കമില്ല. താമര പുരാതന കാലം മുതല്‍ക്കേ പൂജാദികാര്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചു വരുന്നു. താമര ഇലയില്‍ പ്രണയലേഖനമെഴുതിയ ശകുന്തളയെയും നമുക്ക് പരിചയമുണ്ട്.  സാധാരണ അമ്പലക്കുളങ്ങളില്‍ മാത്രം വിരിഞ്ഞിരുന്ന താമര ഇപ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. താമരവേര് എത്രമാത്രം ഔഷധ ഗുണമുള്ളത് ആണ് എന്ന് പലര്‍ക്കും അറിയില്ല.പാലക്കാടന്‍ അഗ്രഹാര ഗ്രാമമായ കല്‍പ്പാത്തിയില്‍ താമര വളയകൊണ്ടാട്ടം ഒരു പ്രധാന വിഭവമാണ്.                               

ധാരാളം വിറ്റാമിനുകളും ന്യുട്രിയന്റുകളും കൊണ്ട് സമ്പുഷ്ടമാണ് താമര വേര്. താമര വേര് ചേറില്‍ ആഴത്തില്‍ ഇറങ്ങി പടര്‍ന്നു വ്യാപിച്ചാണ് കാണപ്പെടുന്നത്. ഏഷ്യന്‍രാജ്യങ്ങളില്‍ സൂപ്പിലും മറ്റും പൊടിച്ചു ചേര്‍ക്കാറുള്ള താമര വേര് കഷ്ണങ്ങളായി മുറിച്ചു ഉണക്കി വറുത്തെടുക്കാം. ഇത് താമരവളയ കൊണ്ടാട്ടം എന്നപേരില്‍ പ്രസിദ്ധമാണ്.താമരവളയ കൊണ്ടാട്ടം ചെമ്മീന്‍ കറികളില്‍ സ്വാദ് കൂട്ടാന്‍ പൊടിച്ചു ചേര്‍ക്കാറുണ്ട്.                                                                                          

907852974

വളരെ അധികം ഇരുമ്പിന്‍റെ അംശം താമര വേരുകളില്‍ ഉള്ളതിനാല്‍ വിളര്‍ച്ച കുറയ്ക്കാനും രക്ത ചംക്രമണം സുഗമമാക്കുവാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനക്ഷമത കൂട്ടാനും താമര വേര് കഴിക്കുന്നതു കൊണ്ട് സാധിക്കും. താമര വേരിലെ മറ്റൊരു വൈറ്റമിൻ ഘടകമാണ് ബി 12 എന്ന പിരിടോക്സിന്‍ നമ്മുടെ തലച്ചോറിലെ ന്യുറോണുകളെ  ഉത്തേജിപ്പിക്കുകയും മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. മാനസിക പിരിമുറുക്കം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും സാധിക്കും. പൊട്ടാസിയത്തിന്റെ അഭാവം ആണ് രക്തസമ്മര്‍ദ്ദത്തിന്റെ തോത് കൂടാന്‍ കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.പൊട്ടാസിയം വളരെ ഉയര്‍ന്ന അളവില്‍ തന്നെ താമര വേരിലുണ്ട്. നൂറു ഗ്രാം താമരവേരില്‍ നിങ്ങള്‍ക്കാവശ്യമായ വൈറ്റമിൻ സി യുടെ 73 ശതമാനം അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി നമ്മുടെശരീരത്തിലെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നതിനും ത്വക്ക്, മറ്റു അവയവങ്ങള്‍ എന്നിവയെ പുഷ്ടിപ്പെടുത്തുന്നതിനും ഉപകരിക്കുന്നു.താമരവേരിലെ നാരിന്റെ അംശം രക്തത്തിലെ പിരിഡോക്സിന്‍ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്നു.   

ചുരുക്കത്തില്‍ നമ്മുടെ ശരീരത്തിന്റെ ഭാരം കൂടാതിരിക്കാനും കണ്ണിന്റെയും മുടിയുടെയും സൗന്ദര്യത്തിനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തിനും ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും താമരവേരു കഴിക്കുന്നത്‌ അഭികാമ്യമാണ്.

lotus-root

താമര വളയ കൊണ്ടാട്ടം

താമരപ്പൂവിന്റെ കിഴങ്ങ് ചെറിയ വളയങ്ങളായി മുറിച്ച് ഉണക്കിയെടുത്താണു താമരവളയകൊണ്ടാട്ടം ഉണ്ടാക്കുക. ഉപ്പ്, കായം, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിച്ചതിനു ശേഷം അഞ്ചു ദിവസത്തോളം വെയിലത്ത് ഉണക്കിയെടുക്കും. എരിവു വേണ്ടവർക്കായി, വേവിക്കുമ്പോൾ മുളകുപൊടിയും ചേർക്കാം. പിന്നെ എണ്ണയിൽ വറുത്തെടുത്താൽ ഉഗ്രൻ താമരവളയ കൊണ്ടാട്ടം റെഡി. വേനൽക്കാലത്തു മാത്രമേ താമരക്കിഴങ്ങു ലഭ്യമാകൂ എന്നതിനാലും ചേറും കറയും മാറ്റി ശുദ്ധമാക്കുന്നതു ശ്രമകരമായ ജോലിയായതിനാലും കൊണ്ടാട്ടമുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com