ADVERTISEMENT

കലത്തപ്പം എന്നു കേട്ടിട്ടുണ്ടോ? രുചികരവും വ്യത്യസ്തവുമായ പലഹാരക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

പച്ചരി - 1 കപ്പ്
വെള്ളം - 1 1/2 കപ്പ്
ശർക്കര - 250 ഗ്രാം
ചോറ് - 1/2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
ഉപ്പ്
ചെറിയ ഉള്ളി - 10

തയാറാക്കുന്ന വിധം

അപച്ചരി, ബേക്കിങ് സോഡാ ,ചോറ് എന്നിവ ചേർത്തു നന്നായി മിക്സിയിൽ അരച്ചെടുക്കുക. ശർക്കരപാനിയും തയാറാക്കി എടുക്കുക.ചൂടുള്ള ശർക്കര പാനിയിലേക്കു അരച്ചു വച്ച മാവ് ഒഴിച്ച് ഇളക്കുക. കുക്കർ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചെറിയ ഉള്ളി വാട്ടി എടുക്കുക. അതിനു ശേഷം മിക്സ് ചെയ്തു വച്ച മാവ് കുക്കറിൽ ഒഴിച്ച് ഇരുപതു മിനിറ്റു വേവിക്കുക .കുക്കറിന്റെ വെയിറ്റ് ഇടാൻ പാടില്ല.. ചൂടറിയതിനു ശേഷം കുക്കറിൽ നിന്നും മാറ്റുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com