ADVERTISEMENT

ചോക്ലേറ്റ് സ്‌പ്രെഡ് ഇഷ്‌ട്ടമില്ലാത്ത കുട്ടികളില്ല. അതിലെ ചേരുവകൾ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ ? ഏറ്റവും കൂടുതൽ അടങ്ങിയിക്കുന്നത് മധുരമാണ് പിന്നെ കുറെ നമ്മൾ കേട്ടിട്ടു പോലും ഇല്ലാത്ത കെമിക്കലുകളും. നമുക്ക് ചോക്ലേറ്റ് സ്‌പ്രെഡ് വീട്ടിൽ തന്നെ ഉണ്ടാകാൻ സാധിച്ചാലോ? 

ചേരുവകൾ 

ബദാം - 2 കപ്പ് 
ഡാർക്ക് ചോക്ലേറ്റ് - 125 ഗ്രാം 
തേൻ - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം 

ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ബദാം ചൂടാക്കിയെടുക്കണം. രണ്ടു വശവും ബ്രൗൺ നിറമാക്കുന്നവരെ ചൂടാക്കുക. തീ ഓഫ് ചെയ്‌തു ബദാം 

ചൂടാറാൻ വെക്കുക. ഇളം ചൂടോടുകൂടെ ബദാം മിക്‌സിയുടെ ജാറിൽ ഇട്ടു അടിക്കുക. നന്നായി പൊടിയുന്നത് വരെ അടിച്ചെടുക്കുക. നന്നായി പൊടിഞ്ഞു കുഴഞ്ഞു വരണം ഒരു 10 മിനിറ്റ് എടുക്കും. ഇടയ്ക്ക് ഇളക്കികൊടുത്തു വേണം പൊടിച്ചെടുക്കാൻ. കുഴഞ്ഞു തുടങ്ങിയാൽ അതിലേക്കു തേൻ ചേർക്കുക. യോജിക്കുന്നതിനായി ഒന്നു അടിച്ചെടുക്കുക. 

ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് അതിൽ വെള്ളം ചൂടാക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ മറ്റൊരു പാത്രത്തിൽ ചോക്ലേറ്റ് കട്ട വെച്ച് തിളക്കുന്ന വെള്ളത്തിനു മുകളിൽ വെക്കുക. 

വെള്ളം ചൂടാകുന്ന ആവികൊണ്ട് വേണം ചോക്ലേറ്റ് ഉരുക്കാൻ. കുറഞ്ഞ തീയിൽ വെച്ച് വേണം ഇത് ചെയ്യാൻ. ചോക്ലേറ്റ് മുഴുവനും ഉരുക്കുന്നതുവരെ ഇളക്കികൊടുക്കുക.  മുഴുവനായി ഉരുക്കിക്കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ചെറുചൂടോടുകൂടി മിക്‌സിയിൽ ഇരിക്കുന്ന ബദാം കൂട്ടിൽ ചേർത്ത് അടിച്ചെടുത്താൽ ചോക്ലേറ്റ് സ്പ്രെഡ് റെഡി. 

ചൂടാറിക്കഴിയുമ്പോൾ ഒരു കുപ്പിയിൽ അടച്ചു വെച്ചാൽ കുറച്ചു നാൾ കേടുകൂടാതിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com