ADVERTISEMENT

സാധാരണ ഉണ്ടാകുന്ന ചിക്കൻ കറിയിൽ നിന്നും വ്യത്യസ്തമായി ഒരു വൈറ്റ് ചിക്കൻ കറി ഉണ്ടാക്കിനോക്കൂ, ഏറേ ഇഷ്ടപെടും ഈ രുചി .

ചേരുവകൾ: 

ചിക്കൻ - അരക്കിലോ
തൈര് - അരക്കപ്പ്
സവോള - 1
വെളുത്തുള്ളി - 3 അല്ലി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - എരിവിനനുസരിച്ച്
ബദാം - 15 എണ്ണം
കശുവണ്ടി - 10 എണ്ണം
ഉപ്പ് - ആവശ്യത്തിന്
ഓയിൽ - 5 ടേബിൾസ്പൂൺ
ബട്ടർ - 2 ടേബിൾ സ്പൂൺ
പട്ട - 1 കഷ്ണം
ഗ്രാമ്പു - 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
വഴനയില - 1
മല്ലിയില
ഫ്രഷ് ക്രീം - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം :

∙ ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ വെള്ളത്തിലിട്ട് കുതിർക്കുക. 

∙ സവാളയും വെളുത്തുള്ളിയും വെള്ളത്തിലിട്ട് വേവിച്ചെടുത്ത് തണുത്ത ശേഷം അരച്ചെടുക്കുക. 

∙ ചിക്കനിൽ ഇഞ്ചി  വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്തു 10 മിനിറ്റ് കുറഞ്ഞ എണ്ണയിൽ മൂടിവെച്ചു ഫ്രൈ ചെയ്തെടുക്കുക. 

∙ മറ്റൊരു പാനിൽ ബട്ടർ, ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ പട്ട , ഗ്രാമ്പു , ഏലക്ക , വഴനയില ചേർത്തു മൂപ്പിക്കുക , ഇതിലേക്കു അരച്ചുവെച്ച സവാള വെളുത്തുള്ളി പേസ്റ്റ് ചേർത്തു നന്നായി വഴറ്റി എടുക്കുക , തൈര് ചേർത്തു കൊടുത്തു ചെറിയ തിളവരുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു ഇളക്കി 10 മിനിറ്റ് മൂടിവെച്ചു വേവിക്കുക . 

∙ കുതിർക്കാൻ വെച്ച ബദാം കാഷ്യു നന്നായി അരച്ചെടുത്തു കറിയിലേക് ഒഴിച്ചു നന്നായി യോജിപ്പിച്ചെടുത്തു ഒരു മിനിറ്റ് തിളപ്പിച്ചു തീ ഓഫ് ചെയ്യുക. മല്ലിയില, ഫ്രഷ് ക്രീം ചേർത്തു ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com