ADVERTISEMENT

ഇടത്തരം പച്ചമാങ്ങ ഒരെണ്ണം തൊലികളഞ്ഞു ചെറിയ കഷണങ്ങളാക്കി മിക്സിയിൽ കുറച്ചു വെള്ളം മാത്രം ചേർത്തു നന്നായി അരച്ചെടുക്കുക. ആവശ്യത്തിനു പഞ്ചസാരയും രണ്ടു ഗ്ലാസ് തണുത്ത വെള്ളവും ചേർത്ത് വീണ്ടും അടിച്ചെടുക്കണം. വെള്ളത്തിനു പകരം ഐസും ഉപയോഗിക്കാം. ചെറിയ കഷണം പച്ചമുളകുകൂടി ചേർത്തരച്ചാൽ കൂടുതൽ രുചികര മാകും. ഇനി ഗ്ലാസിലൊഴിച്ചു കഴിച്ചോളൂ. നന്നായി വിള‍ഞ്ഞ് പഴുക്കാൻ തുടങ്ങുന്ന മാങ്ങയും ജ്യൂസിനുപയോഗിക്കാം. 

അമ്പമ്പോ പച്ചമാങ്ങാ...!

വേനൽക്കാലത്തു കഴിക്കാവുന്ന ഫലവര്‍ഗമാണ് മാങ്ങ. ചൂടു കുറച്ചു ശരീരത്തെ തണുപ്പിക്കാൻ പച്ചമാങ്ങയ്ക്കു പ്രത്യേക കഴിവുണ്ട്. പച്ചമാങ്ങാ ജ്യൂസ് കുടിച്ചാൽ ചൂടുകാലത്തുണ്ടാ കുന്ന അമിത വിയർപ്പു കുറയും. പ്രതിരോധ ശേഷി വർധി ക്കുകയും ചെയ്യും. 

പച്ചമാങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ജലദോഷവും ചുമയും തടയുകയും രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കു കയും ചെയ്യുന്നു. ഇരുപതോളം ജീവകങ്ങളും ധാതുക്കളും മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മാങ്ങയിൽ 100 കാലറി, ഒരുഗ്രാം പ്രോട്ടീൻ, 0.5 ഗ്രാം കൊഴുപ്പ്, 25 ഗ്രാം അന്നജം എന്നിവയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com