ADVERTISEMENT

ഉത്തരേന്ത്യൻ ഉത്സവങ്ങൾക്ക് അതി മധുരം നൽകുന്ന ബർഫി അവിടുത്തെ ആഘോഷങ്ങൾക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്നത് കൊണ്ട് ഏതു വിശേഷാവസരങ്ങളിലും ഇവ സ്ഥാനം പിടിക്കുന്നു. വിറ്റമിനുകൾ, ഒമേഗാ 3, പ്രോട്ടീൻ എന്നിവയാൽ  സമ്പുഷ്ടമാണിത്. നല്ല കരിമ്പിൻ ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെ നല്ലത്. ശരീര പ്രതിരോധ ശേഷി കൂടും. ഫ്ലാക്സ് സീഡ്‌സ് ഇതിൽ പ്രധാന ഘടകം ആയതു കൊണ്ട് ഹൃദയാ ആരോഗ്യത്തിന് നല്ലതുമാണ്. സൂര്യകാന്തി സീഡ്‌സ് ഉപയോഗിക്കുന്നത് കൊണ്ട് വൈറ്റമിൻ ‘ഇ’ ധാരാളം ലഭിക്കുന്നു. ആപ്പിൾ ഏറ്റവും ശേഷ്ഠമായ പഴവർഗമായതു കൊണ്ട് ആ ഗുണങ്ങളൊക്കെ ആരോഗ്യത്തെ പരിപോഷിപ്പിക്കും.

ചേരുവകൾ

  • ആപ്പിൾ ( തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ) - 2 എണ്ണം 
  • ശർക്കര പൊടി - 1 1/2 കപ്പ്‌ 
  • തേങ്ങ - 1/2 കപ്പ്‌ 
  • ഫ്‌ളക്സ് സീഡ്‌സ് - 1/2 ടീ സ്പൂൺ 
  • സൺഫ്ലവർ സീഡ്‌സ് - 1/2 ടീ സ്പൂൺ 
  • നെയ്യ് -  1/4 ടീ സ്പൂൺ 
  • അണ്ടിപരിപ്പ് & ബദാം - ആവശ്യാനുസരണം ചെറുതായി നുറുക്കിയത് 

 

തയാറാക്കുന്ന വിധം

  • ഒരു പാനിൽ ശർക്കരപൊടിയും തേങ്ങയും ചേർക്കുക. കുറച്ച് വെള്ളം ചേർത്ത് ശർക്കര അലിയിക്കുക. 
  • നന്നായി തിളച്ചു വരുമ്പോൾ ഫ്ളക്സ് സീഡും, സൺഫ്ലവർ സീഡ്‌സും ചേർക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ ആപ്പിൾ ചേർക്കുക. 
  • ആപ്പിളിൽ നിന്നുള്ള വെള്ളത്തിൽ ആപ്പിൾ വേവിച്ചെടുക്കുക. വെള്ളം വറ്റുന്ന വരെ വേവിക്കുക. ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. അണ്ടി പരിപ്പും ബദാം കൊണ്ട് അലങ്കരിക്കുക. 5-6 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക. അതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com