ADVERTISEMENT

നല്ല ചൂടു കപ്പലണ്ടി കൊറിക്കാൻ ഇഷ്ടമല്ലാത്തവരുണ്ടോ? ധാരാളം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ കപ്പലണ്ടി ചേർത്തൊരു ദോശയാണ് ഇവിടെ തയാറാക്കുന്നത്. ഒർമ്മക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കടല (കപ്പലണ്ടി)യിലുണ്ട്, ധാരാളം ഉർജം അടങ്ങിയിട്ടുള്ള കടല കൊറിക്കുന്നത് ശരീരഭാരം കൂടാതിരിക്കാൻ സഹായിക്കും. പ്രമേഹം വരാതിരിക്കാനും ഹൃദയാരോഗ്യത്തിനും സഹായകരമാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്ന ഘടകങ്ങൾ കടലയെന്ന കപ്പലണ്ടിയിലുണ്ട്. ഇത്രയധികം ഗുണങ്ങളുള്ള കപ്പലണ്ടി ചേർത്ത് തയാറാക്കുന്ന ദോശക്കൂട്ട് വായിക്കാം.

ചേരുവകൾ 

  • ഇഡ്​ഡലി അരി - 2 കപ്പ് 
  • കപ്പലണ്ടി - 1 കപ്പ് 
  • ഉലുവ - 1 ടീസ്‌പൂൺ 
  • ഉപ്പ്‌ - പാകത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ അരിയും കപ്പലണ്ടിയും ഉലുവയും എടുത്തു വെള്ളം ചേർത്തു നന്നായി കഴുക്കിയെടുക്കുക. കഴുക്കിയെടുത്തതിന് ശേഷം വെള്ളം ചേർത്ത് 6 മണിക്കൂർ കുതിർത്തെടുക്കുക. കുതിർത്തെടുത്തതിന് ശേഷം നന്നായി അരച്ചെടുക്കുക.

അരച്ചെടുത്തതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് മാവ് അരമണിക്കൂർ വെക്കുക. ഇനി ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ദോശമാവ് പാകത്തിലാക്കി ദോശ ഉണ്ടാക്കിയെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com