ADVERTISEMENT

സദ്യയ്ക്കു കൂട്ടുന്ന കൂട്ടു കറി വീട്ടിൽ തയാറാക്കിയാലോ? കടല, പച്ചക്കായ, ചേന, വറുത്തെടുത്ത തേങ്ങാക്കൊത്ത്... ധാരാളം കൂട്ടുകാരുണ്ട് ഈ കറിയിൽ. രുചിക്കു പകരം വേറൊന്നും വേണ്ട. ചുരിക്കിപ്പറഞ്ഞാൽ കൂട്ടുകറിയുണ്ടെങ്കിൽ ഒരു പിടി ചോറ് കൂടുതൽ കഴിക്കാം.

ചേരുവകൾ

  • കടല - 1 കപ്പ്
  • പച്ചക്കായ -1
  • ചേന- ചെറിയ പീസ് 
  • മഞ്ഞൾപ്പൊടി -1/4  ടീസ്പൂൺ  
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • കുരുമുളകു പൊടി - 2  ടീസ്പൂൺ 
  • തേങ്ങാ - 1 കപ്പ്
  • വെളിച്ചെണ്ണ 
  • കറിവേപ്പില
  • കടുക് -1 ടീസ്‌പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടീസ്‌പൂൺ
  • ജീരകം -1/2  ടീസ്പൂൺ 
  • കുരുമുളക് -1 ടീസ്‌പൂൺ 

തയാറാക്കുന്ന വിധം

കടല, പച്ചക്കായ, ചേന, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ കുറച്ചു തേങ്ങാ, ജീരകം, കുരുമുളക് എന്നിവ ഇട്ടു ഒന്നു ഒതുക്കിയെടുക്കുക. തേങ്ങാ ഒതുക്കിയത് കടലയിൽ ചേർത്ത് നന്നായി വേവിച്ചെടുക്കുക. മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന്, തേങ്ങാക്കൊത്ത്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ഇട്ടുകൊടുക്കുക. ഇതിലേക്കു ഒരു കപ്പ് തേങ്ങയും കൂടെ ചേർത്ത് നന്നായി വഴറ്റുക. തേങ്ങയുടെ കളർ മാറിക്കഴിഞ്ഞാൽ കടല ഇതിലിട്ട് നന്നായി തിളപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com