ADVERTISEMENT

സ്ട്രോബെറി പന്ന കൊട്ട! പേര് കേട്ടു പേടിക്കണ്ട, വളരെ സിമ്പിൾ ആയൊരു ഇറ്റാലിയൻ മധുരമാണിത്.

ചേരുവകൾ :

വാനില മിക്സ്ചർ തയാറാക്കാൻ വേണ്ടത് :

  • പാൽ - 1 കപ്പ്  
  • ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം - 1 കപ്പ് 
  • പഞ്ചസാര - അരക്കപ്പ് 
  • വാനില എസൻസ് - 1 ടീസ്പൂൺ 
  • ജെലാറ്റിൻ - 10 ഗ്രാം 

സ്ട്രോബെറി മിക്സ്ചർ തയാറാക്കാൻ വേണ്ടത് :

  • സ്ട്രോബെറി - 2 കപ്പ് 
  • പഞ്ചസാര - അരക്കപ്പ് 
  • വെള്ളം - കാൽ കപ്പ് 
  • ജലാറ്റിൻ - 10 ഗ്രാം 
  • ചൂടുള്ള വെള്ളം - കാൽ കപ്പ് 

തയാറാക്കുന്ന വിധം :

പാൽ , ഫ്രഷ് ക്രീം , പഞ്ചസാര , വാനില എസൻസ്, ജലാറ്റിൻ എന്നിവ മിക്സ് ചെയ്ത് ജലാറ്റിൻ അലിയുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക , തിളപ്പിക്കരുത് . ഈ സമയം ഒരു  ട്രേയിൽ ഗ്ലാസുകൾ ചെരിച്ചു വെച്ച് തയാറാക്കിയ വാനില മിക്സ് ഒഴിച്ചു ഫ്രിഡ്ജിൽ വച്ച് സെറ്റ്ചെയ്തെടുക്കുക .

മറ്റൊരു പാനിൽ സ്ട്രോബെറി , പഞ്ചസാര , വെള്ളം എന്നിവ ചേർത്തു തിള വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാനായി വെക്കുക , തണുത്തുകഴിഞ്ഞാൽ മിക്സിയിലിട്ട് അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക . 

ജലാറ്റിൻ ചൂടുള്ള വെള്ളമൊഴിച്ചു അലിയിച്ചെടുത്തു സ്ട്രോബെറി മിക്സിയിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക , ഈ കൂട്ട്‌ സെറ്റ് ചെയ്ത ഗ്ലാസിലൊഴിച്ച്  ഫ്രിഡ്ജിൽ സെറ്റ് ചെയ്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com