ADVERTISEMENT

പലതരത്തിലുള്ള ബിരിയാണിരുചികൾ നമുക്ക് പരിചയമുണ്ട്. ചക്കയും ബീഫും അല്ലെങ്കിൽ ചക്ക ബീഫ് ബിരിയാണി നല്ല നാടൻ വിഭവങ്ങളിലൊന്നാണ്. നന്നായി വെന്തലിഞ്ഞ ബീഫും ചക്കയും ചേർന്നാൽ കിടിലൻ രുചിയല്ലേ...

ചേരുവകൾ

  • ബീഫ് – 1 കിലോഗ്രാം
  • ചക്ക – പകുതി (അധികം മൂക്കാത്ത ചക്ക)
  • ചെറിയ ഉള്ളി – 30
  • ഇഞ്ചി – 1 
  • വെളുത്തുളളി – 12
  • പച്ചമുളക് – 3
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • ഇറച്ചിമസാല – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • ഗരംമസാല പൊടി – അര ടീസ്പൂൺ
  • കുരുമുളകു പൊടി – അര ടീസ്പൂൺ
  • ഉപ്പ്, എണ്ണ, കറിവേപ്പില, വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി ഇവ മൂന്നും  ചതച്ച് എടുക്കുക.

∙ പാൻ ചൂടാക്കി പൊടികൾ ചെറുതായി മൂപ്പിച്ചെടുക്കണം. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി,മീറ്റ് മസാല, കുരുമുളകു പൊടി എന്നിവ ചൂടാക്കി എടുക്കണം. 2 മിനിറ്റ് ചൂടാക്കിയാൽ മതി, അതിനു ശേഷം തണുക്കാൻ വയ്ക്കാം.

∙ബീഫ് വേവിക്കാൻ കുക്കറിലേക്ക് ഇടാം, ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി കൂട്ടും പച്ചമുളകും ഉപ്പും ചേർക്കാം. ചൂടാക്കി വച്ചിരിക്കുന്ന മസാലപ്പൊടികളും ഇതിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് ബീഫ് നന്നായി വേവിച്ചെടുക്കണം. ബീഫ് വെന്തു കഴിഞ്ഞാൽ അതിൽ നിന്നുള്ള ചാറ് ഒരു പാതത്തിലേക്കു മാറ്റിവയ്ക്കാം. ഇത് ചേർത്താണ് ചക്ക വേവിച്ചെടുക്കുന്നത്.

∙ ചക്കവേവിക്കാൻ : ഒരു ചരുവത്തിൽ ചെറുതായി അരിഞ്ഞ ചക്കച്ചുളയിലേക്കു വെന്ത ബീഫിൽ നിന്നുള്ള ചാറ് ചേർക്കാം. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും  ചേർക്കണം. വേകാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് മൂടി വച്ച് വേവിക്കാം (വെള്ളം കൂടരുത്). മുക്കാൽ വേവായിക്കഴിഞ്ഞാൽ ബീഫ് ഇതിലേക്കു ചേർക്കാം. അടച്ചു വച്ച് രണ്ടും വേവിച്ചെടുക്കാം. ചക്ക നന്നായി വെന്തു കഴിഞ്ഞാൽ തീ അണയ്ക്കാം. ഗരം മസാല ചേർത്ത്, പച്ച വെളിച്ചെണ്ണ തൂവി നന്നായി കുഴച്ച് ഇളക്കിയെടുത്താൽ ചക്കബീഫ് ബിരിയാണ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com