ADVERTISEMENT

ഗോതമ്പ്  ഇഡ്ഡലി  തയാറാക്കാൻ  വെറും പതിനഞ്ചു മിനിറ്റ്  മതി. കുട്ടികൾക്  ലഞ്ച് ബോക്സിൽ  കൊടുക്കാൻ പറ്റിയ ഇഡ്ഡലിയാണിത്. പ്രമേഹരോഹികൾക്കും കഴിക്കാം.

ചേരുവകൾ 

  • ഗോതമ്പു പൊടി –  1 കപ്പ്
  • തൈര്   – 1/4 കപ്പ്
  • റവ       –  1/4 കപ്പ്
  • കുക്കിങ്  സോഡാ –  1/4 ടീസ്പൂൺ
  • പച്ചക്കറികൾ (കാരറ്റ്, ബീൻസ്, കാബേജ്)
  • പച്ചമുളക്
  • ഇഞ്ചി 
  • ഉപ്പ്‌ 
  • കടുക് 
  • ഉഴുന്നു പരിപ്പ് 
  • കറിവേപ്പില 

 

തയാറാക്കുന്ന വിധം

ഗോതമ്പു പൊടി  മണം  വരുന്നതുവരെ  ചെറു  തീയിൽ  വറുത്ത  ശേഷം  തണുക്കാൻ  വെക്കുക. തണുത്ത ശേഷം ഇതിലേക്ക് തൈര്, റവ, ഉപ്പ്‌ എന്നിവ ചേർക്കുക.  കുറച്ചു വെള്ളം  ചേർത്ത്  മാവ്  കലക്കി  എടുക്കുക. ഇതിലേക്കു പച്ചക്കറി  അരിഞ്ഞത്  ചേർത്ത്  ഇളക്കിയെടുക്കാം. ഇതിലേക്കു കടുകും  ഉഴുന്ന് പരിപ്പും  എണ്ണയിൽ  വറുത്തതും ചേർത്ത് 15 മിനിറ്റ്  അടച്ചു വെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം സോഡാ പൊടി  ചേർത്ത്  നന്നായി യോജിപ്പിച്ച് ഇഡ്ഡലി  വേവിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com