ADVERTISEMENT

ഷീഷ് കബാബ് സാധാരണയായി അവ്നിലൊ ഗ്രില്ലിലൊ ആണ് തയാറാകുന്നത്. അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ ഷീഷ് കബാബ് ഫ്രൈയിങ് പാനിൽ ഉണ്ടാകുന്നതെങ്ങനെ യെന്നു നോക്കാം .

ചേരുവകൾ (അരച്ചെടുക്കാൻ )

  • എല്ലില്ലാതെ ചതച്ച  ചിക്കൻ - ഒന്നര കപ്പ് 
  • മല്ലിയില  - അര കപ്പു, ചെറുതായി അരിയുക 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂൺ 
  • കുരുമുളകു പൊടി    - 1 ടീസ്പൂൺ 
  • ഗരം മസാല പൊടി   - അര ടീസ്പൂൺ 
  • പച്ചമുളക്   - 2 എണ്ണം 
  • മുട്ട  - 1 
  • വിനാഗിരി - 1 ടേബിൾസ്പൂൺ 
  • ഉപ്പ്  – ആവശ്യത്തിന്

മറ്റു ചേരുവകൾ 

  • ബട്ടർ           - 2 ടീസ്പൂൺ 
  • ചീസ്             - 3 ടേബിൾസ്പൂൺ 
  • ബ്രഡ് പൊടി   - അര കപ്പ് അല്ലെങ്കിൽ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

മുകളിൽ അരക്കാൻ പറഞ്ഞ ചേരുവകൾ എല്ലാം ചെറുതായിട്ട് ഒന്ന് ഗ്രൈൻഡറിൽ ചതച്ചെടുക്കുക. ഇതിലേക്ക് ബ്രഡ്പൊടി, ചീസ് എന്നിവ ചേർത്ത് നല്ലോണം കുഴയ്ക്കുക. കയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ കൂടുതൽ ബ്രഡ് പൊടി ചേർക്കണം. ഈ മാവ് 30 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം അതിൽനിന്നും ഒരു ചെറിയ നാരങ്ങാ വലുപ്പത്തിൽ മാവെടുത്തിട്ട് ബാംബൂ സ്കീവെറിൽ വച്ച് പരത്തി ഷേപ്പ് ചെയ്യുക. ഒരു തവ ചൂടാക്കിയിട്ട് വെണ്ണ പുരട്ടുക. അതിന്റെ മുകളിൽ ഈ ഷീഷ് കബാബ് വച്ചിട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായിട്ട് വേവിച്ചെടുക്കുക. ചൂടോടെ ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കാം. ( തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പേപ്പറിൽ വച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യത്തിന് എടുത്ത് ഫ്രൈ ചെയ്തെടുക്കാം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com