sections
MORE

രാജകീയമായ നവരത്ന കുറുമ, രുചിയിൽ ഒന്നാമൻ

navaranth-kuruma-recipe
SHARE

ഇതൊരു മുഗൾ വിഭവം ആണ്. അക്ബർ ചക്രവർത്തിയുടെ  കൊട്ടാരത്തിൽ ചക്രവർത്തിയും അദ്ദേഹത്തിന്റെ 9 ഉപദേഷ്ടാക്കളും ആഴ്ചയിൽ ഒരിക്കൽ ഉള്ള നയതന്ത്ര കൂടിക്കാഴ്ചകളിൽ  ഈ ഒൻപതു പേരുടെയും ഇഷ്ടപെട്ട പച്ചക്കറികളും പഴങ്ങളും കൂട്ടി ചേർത്ത്  കൊട്ടാര പാചകക്കാരൻ ഉണ്ടാക്കിയിരുന്ന വിശിഷ്ടമായ ഒരു വിഭവമായിരുന്നു ഇതെന്ന് വാമൊഴി. അവരെ 9 രത്‌നങ്ങൾ എന്നായിരുന്നു വിളിച്ചിരുന്നത്, അവരിൽ പ്രധാനികൾ ആയിരുന്നു ബീർബലും മഹാ സംഗീതജ്ഞനായ താൻസനും.

എന്താണെങ്കിലും സംഭവം രാജകീയം തന്നെ. ഇത് ബട്ടർ നാൻ പറാട്ട ചപ്പാത്തി പാലപ്പം എന്നിവയുടെ കൂടെ കഴിക്കാൻ നല്ലതാണ്. 

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടുന്ന വളരെ ടേസ്റ്റ് ഉള്ള ഒരു ഹെൽത്തി ഡിഷ് ആണ് ഇത്. നോയമ്പ് കാലത്തു ഗസ്റ്റ് ഒക്കെ ഉള്ളപ്പോൾ നമുക്ക് വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന വളരെ സ്വാദിഷ്ടമായ വെജ് കറി . എല്ലാവരും ഒരിക്കലെങ്കിലും തയാറാക്കി നോക്കണം.

കശുവണ്ടി കസ്കസ് പേസ്റ്റ് തയാറാക്കാൻ:

ഒരു ടീസ്പൂൺ പോപ്പി സീഡ് ( കശ്കശ് ) പത്തു കശുവണ്ടി അഞ്ചു ബദാം എന്നിവ ഒരു ഗ്ലാസ് വെള്ളമൊഴിച്ചു നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തീകുറച്ചു വച്ച് ഒരു പത്തു മിനിറ്റ് വേവിക്കുക. തണുത്തു കഴിയുമ്പോൾ നല്ല മഷി പോലെ അരച്ചെടുക്കുക. 

ചേരുവകൾ

ഇവിടെ 6 തരം പച്ചക്കറികളും 3 കൂട്ടം പഴങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

 • ഉരുളകിഴങ്ങ്  1 
 • കാരറ്റ് 
 • ബീൻസ് 
 • കോളിഫ്ലവർ –  1 cup 
 • പീസ് 
 • ചോളം 
 • പൈനാപ്പിൾ  1 cup
 • ആപ്പിൾ –  1 
 • മുന്തിരി

കാരറ്റ്, ബീൻസ് , പീസ്, ചോളം ഇത്രയും കൂടി മൂന്നു കപ്പ് എടുക്കണം. പഴങ്ങളും പച്ചക്കറികളും സവോളയും (1/2 onion ) ചെറിയ ചതുരക്കഷ്ണങ്ങളായി മുറിക്കുക.

നെയ്യ്  2 ടേബിൾസ്പൂൺ അല്ലെങ്കിൽ ബട്ടർ 3 ക്യൂബ്സ്

 • ഏലയ്ക്ക  2-3
 • ഗ്രാമ്പൂ   2-3
 • കറുവപ്പട്ട  1 
 • ബേ ലീഫ്   3 
 • ഷാഹി ജീരകം  1/2 tsp 
 • കശുവണ്ടി –10 
 • ബദാം  –1 ടേബിൾ സ്പൂൺ
 • ഉണക്കമുന്തിരി  –  2 ടേബിൾ സ്പൂൺ
 • ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
 • ‍പച്ചമുളക്  – 1- 2 
 • മല്ലിയില
 • പനീർ ക്യൂബ്സ് 
 • ഫുൾ ഫാറ്റ് മിൽക്ക്   2 കപ്പ് 
 • ക്രീം   1/2 കപ്പ് 
 • കുങ്കുമപ്പൂ  – 2 നുള്ള്
 • പഞ്ചസാര   1/2 ടീസ്പൂൺ

മസാല പൊടികൾ 

 • മല്ലിപ്പൊടി –  1 ടീസ്പൂൺ
 • പെരുംജീരകം പൊടിച്ചത് –  1/2 ടീസ്പൂൺ
 • ചെറു ജീരകം പൊടി  – 1/2 ടീസ്പൂൺ
 • ഗരം മസാല  – 1/2 ടീസ്പൂൺ
 • കുരുമുളക് പൊടി      1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

കറി വയ്ക്കുന്ന പത്രം എടുത്തു രണ്ടു ക്യൂബ്  ബട്ടർ എടുത്തു മീഡിയം തീയിൽ ചൂടാക്കുക. അതിൽ പനീറും കശുവണ്ടിയും മുന്തിരിയും വേറെ വേറെ വറുത്തു മാറ്റുക.  ഒരു ക്യൂബ് ബട്ടർ കൂടി ഇട്ടു രണ്ടു ഏലയ്ക്ക രണ്ടോ മൂന്നോ ഗ്രാമ്പൂ ഒരു ചെറിയ കഷ്ണം കറുവ പട്ട അര ടീസ്പൂൺ ഷാജീരകം ഇട്ടു പൊട്ടി കഴിയുമ്പോൾ ഒരു പകുതി സവോള വളരെ ചെറിയ ക്യൂബ്സ് ആയിട്ടരിഞ്ഞതും ഒരു പച്ചമുളക് നെടുകെ കീറിയതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി വളരെ ചെറുതായി കൊത്തി അരിഞ്ഞതും (കൂടുതൽ ചേർക്കരുത്‌ ) ഇട്ടു നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ഇട്ടു നന്നായി ഒരു മിനിറ്റ് ഫ്രൈ ചെയ്യുക.അതിലേക്കു   പച്ചക്കറികൾ, പൈനാപ്പിൾ, ആപ്പിൾ എന്നിവ ഇട്ടു നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ അഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക. 

ഇടയ്ക്കു ഒന്ന് ഇളക്കി  കൊടുക്കുക. ഇതിലേക്കു  രണ്ടു മൂന്നു  കുങ്കുമപ്പൂ കൂടി ഇട്ടു കൊടുത്തു പച്ചക്കറികളും ചേർത്ത് ഒന്ന് കൂടി ഇളക്കി അരച്ചുവച്ചിരിക്കുന്ന പേസ്റ്റ് 2 കപ്പ് പാലിൽ ചേർത്ത് നന്നായി യോജിപ്പിച്ചു അടച്ചു വച്ച് മീഡിയം തീയിൽ ഒരു പത്തു മിനിറ്റ് വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം, അപ്പോൾ കുറച്ചു മല്ലി ഇല ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പനീർ  കശുവണ്ടി മുന്തിരി ബദാം കൂടി ചേർക്കുക. കുരുമുളക് പൊടി, ഗരം മസാലയും ചേർത്ത് കൊടുക്കുക. കഷ്ണങ്ങൾ വെന്തു ഉടയരുത് . വെന്തു കഴിയുമ്പോൾ 1/2 ടീസ്പൂൺ പഞ്ചസാരയും  ബാക്കി ഇരിക്കുന്ന ക്രീമും ചേർത്ത് നന്നായി യോജിപ്പിച്ചു മല്ലിയില വിതറി വാങ്ങി വയ്ക്കുക.

 • മുന്തിരി കറിവിളമ്പുന്നതിന് തൊട്ടു മുൻപ് ചേർക്കുന്നതാണ് രുചികരം.
 • മാതള നാരങ്ങായുടെ രുചി ഇഷ്ടമുള്ളവർക്ക് അതും ചേർത്ത് കഴിക്കാം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA