ADVERTISEMENT

ശരീര ഭാരം കുറയ്ക്കാൻ, പോഷകഗുണമുള്ള പ്രഭാത ഭക്ഷണം ആയാലോ ...പഴങ്ങളും പ്രൊട്ടീനും നിറഞ്ഞ പ്രാതൽ സ്മൂത്തി രൂപത്തിൽ കഴിച്ചാൽ വിശപ്പകലും. വീട്ടിൽ ഏറ്റവും എളുപ്പത്തിൽ നമ്മുടെ രുചിക്കനുസരിച്ച് സ്മൂത്തി തയാറാക്കാം. കാർബോ ഹൈഡ്രേറ്റ്സ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്മൂത്തി വളരെ നല്ലതാണ് പരീക്ഷിച്ചു നോക്കു ...

ഗ്രീൻ സ്മൂത്തി 

ഫ്രീസറിൽ തണുപ്പിച്ച അവോക്കാഡോ - 1/2 കപ്പ്‌
ഫ്രീസറിൽ തണുപ്പിച്ച കിവി - 1
ഫ്രീസറിൽ തണുപ്പിച്ച റോബസ്റ്റ - 1/2 കപ്പ്‌
വെള്ളം കളഞ്ഞ തൈര് - 2 ടേബിൾ സ്പൂൺ
തേൻ - 1 1/2 ടേബിൾ സ്പൂൺ

പിങ്ക് സ്മൂത്തി 

ഫ്രീസറിൽ തണുപ്പിച്ച റോബസ്റ്റ - 1 കപ്പ്‌
സ്ട്രൗബെറി - 6-7 എണ്ണം
വെള്ളം കളഞ്ഞ തൈര് - 2 ടേബിൾ സ്പൂൺ
പാൽ - 250 മില്ലിലിറ്റർ
തേൻ - 1 1/2 ടേബിൾ സ്പൂൺ

ബ്രൗൺ സ്മൂത്തി 

ഓട്സ് വറുത്തത് - 1/2 കപ്പ്‌
നേന്ത്രപഴം - 1
ഈന്തപ്പഴം - 3-4 എണ്ണം
പട്ട പൊടിച്ചത് - 1 നുള്ള്
പാൽ - 250 മില്ലിലിറ്റർ
നിലക്കടല - 2 ടേബിൾ സ്പൂൺ (അലങ്കരിക്കാൻ )
ബേസിൽ സീഡ്‌സ് - 1 ടീസ്പൂൺ (അലങ്കരിക്കാൻ )

 

• എല്ലാ ചേരുവകളും ബ്ലെൻഡറിൽ ഇടുക. 

• നന്നായി ബ്ലെൻഡ് ചെയ്യുക. 

• ഇത് 2-3 ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com