ADVERTISEMENT

ശീതളപാനീയങ്ങളാണ് ഇപ്പോൾ നാട്ടിലെ താരം. എന്താ ചൂട്. വേനലായതോടെ എല്ലായിടത്തും ‘മടുപ്പാ’ണ്. തീച്ചൂടു പേടിച്ചു പലർക്കും പുറത്തിറങ്ങാൻ തന്നെ പേടി. വീട്ടിൽ തയാറാക്കാവുന്ന നല്ല ‘തണുപ്പൻ’ സ്ക്വാഷ് രുചികൾ പരിചയപ്പെട്ടാലോ?

നെല്ലിക്ക സ്ക്വാഷ്

  • നെല്ലിക്ക - 250 ഗ്രാം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെള്ളം - 1 കപ്പ്‌ 
  • പഞ്ചസാര - 250 ഗ്രാം 
  • ഇന്തുപ്പ് - 1/4 ടീ സ്പൂൺ 
  • ഉപ്പ് - വളരെ കുറച്ച് 
  • കുരുമുളക് പൊടി - 1/4 ടീ സ്പൂൺ 
  • നാരങ്ങ - പകുതി

തയാറാക്കുന്ന വിധം

∙ നെല്ലിക്കയും ഇഞ്ചിയും ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. 

∙ വെന്തു കഴിയുമ്പോൾ അരച്ചെടുക്കുക. 

∙ ഒരു പാനിൽ പഞ്ചസാരയും 1 കപ്പ്‌ വെള്ളവും ചേർത്ത് തിളപ്പിക്കുക. 

∙ അതിലേക്ക് ഇന്തുപ്പ്, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങ എന്നിവ ചേർക്കുക. 

∙ നന്നായി തിളച്ചു വരുമ്പോൾ അരച്ചു വെച്ച നെല്ലിക്ക ഇഞ്ചി പേസ്റ്റ് ചേർക്കുക. 2-3 മിനിറ്റ് തിളപ്പിക്കുക. കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. വേണമെങ്കിൽ അരിച്ചെടുക്കാം. 

പച്ച മാങ്ങാ സ്ക്വാഷ് :

  • പച്ച മാങ്ങാ - 2 എണ്ണം 
  • മല്ലിയില - കുറച്ച് 
  • പുതിനയില - കുറച്ച് 
  • പഞ്ചസാര - 300 ഗ്രാം 
  • വറുത്ത ജീരകം പൊടിച്ചത് - 1/4 ടീ സ്പൂൺ 
  • ഇന്തുപ്പ് - 1/4 ടീ സ്പൂൺ 
  • കുരുമുളക് പൊടി - 1/4 ടീ സ്പൂൺ 
  • ഉപ്പ് - കുറച്ച് 
  • നാരങ്ങ -1

തയാറാക്കുന്ന വിധം

∙ മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി പാകത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് അരച്ചെടുക്കുക. 

∙ ഒരു പാനിൽ പഞ്ചസാരയും 1 കപ്പ്‌ വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്ത ജീരകം പൊടിച്ചതും ഇന്തുപ്പ്, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങാനീര് എന്നിവയും ചേർക്കുക. 

∙ അതിലേക്ക് അരച്ചു വെച്ച മാങ്ങാ ചേർത്ത് തിളപ്പിക്കുക. പച്ച മാങ്ങാ സ്ക്വാഷ് റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com