ADVERTISEMENT

ഇതു പോലെ ഒരു തവണ മീൻ പൊള്ളിച്ചു നോക്കൂ... പിന്നെ ഇങ്ങനെയേ ചെയ്യൂ.. കാരണം ഇതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല.. വാഴയിലയിൽ മീനും മസാലയും ചേർന്നു വന്നാൽ രുചികൂടാൻ വേറൊന്നും വേണ്ട.

ചേരുവകൾ 

  • മീൻ - 2
  • വാഴയില - 1

മീൻ പൊരിക്കാൻ : 

  • കാശ്മീരി മുളകുപൊടി  -2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  -1/2 ടീസ്പൂൺ
  • കുരുമുളകു പൊടി -1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി  -1 ടീസ്പൂൺ

മസാലയുണ്ടാക്കാൻ : 

  • സവാള  - 3
  • തക്കാളി  -2-3
  • പച്ചമുളക് -2
  • ചെറിയ ഉള്ളി -10- 12
  • വെളുത്തുള്ളി  -7-8
  • ഇഞ്ചി  - 1 കഷ്ണം 
  • കറിവേപ്പില 
  • കാശ്മീരി മുളക്പൊടി -2 1/2 ടീസ്പൂൺ (രുചിക്ക് അനുസരിച്ചു മാറ്റം വരുത്താം )
  • കുരുമുളക്പൊടി  -1/2 ടീസ്പൂൺ
  • ഉലുവപ്പൊടി  -1/4 ടീസ്പൂൺ
  • മല്ലിപൊടി  -1/4 ടീസ്പൂൺ
  • പെരുംജീരകം  -1 1/2 ടീസ്പൂൺ
  • നാരങ്ങ -1

തയാറാക്കുന്ന വിധം :

∙ ആദ്യം മീനിൽ  കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി, ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് മുക്കാൽ വേവാകുന്നതുവരെ വറുത്തെടുക്കുക. 

∙ പാനിലേക്കു പെരുംജീരകം, കറിവേപ്പില, രണ്ടു സവാള ചെറുതായി അരിഞ്ഞതും ഇട്ടു നന്നായി വഴറ്റുക. ഇതിലേക്കു ചെറിയുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, പെരുംജീരകം ചതച്ചതും ചേർത്തു മൂപ്പിക്കുക. 2 തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം.

∙ ഇതിലേക്കു 2 പച്ചമുളകും കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക.

∙ ഒരു പകുതി നാരങ്ങാ നീരും ചേർക്കാം.

∙ രണ്ടു മിനിറ്റു കഴിഞ്ഞു തീ ഓഫ് ചെയ്യാം.  മസാല റെഡി.

വാഴയിലയിൽ പൊതിയാം

∙ ഒരു വാഴയില വാട്ടിയെടുക്കുക 

∙ അതിലേക്കു മസാല പകുതി വച്ചുകൊടുക്കുക, മുകളിലായി മീൻ വച്ചു വീണ്ടും ബാക്കിയുള്ള മസാലകൊണ്ടു മീൻ മുഴുവനായും മൂടി വയ്ക്കുക 

∙ ഇനി അതു നന്നായി കെട്ടി ഒരു ഇരുമ്പു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു തിരിച്ചും മറിച്ചും ഒക്കെ ഇട്ടു 15 മിനിറ്റു ചെറുതീയിൽ പൊള്ളിച്ചെടുക്കുക. ശേഷം ചൂടോടെ ചോറിന്റെയോ പൊറോട്ടയുടെയോ കൂടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com