ADVERTISEMENT

മധുരക്കിഴങ്ങും ഓട്സും ചേർത്ത് അവ്ൻ ഇല്ലാതെ ഒരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മധുരക്കിഴങ്ങ് കഴിക്കുന്നതു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. കുട്ടികളെ മധുരക്കിഴങ്ങ് കഴിപ്പിക്കുക എന്നത് അമ്മമാർക്ക് പലപ്പോഴും ശ്രമകരമാണ് . മധുരക്കിഴങ്ങും  ഓട്സും ചേർത്ത് അവ്ൻ ഇല്ലാതെ ഒരു ഹെൽത്തി കേക്ക് ഉണ്ടാക്കികൊടുത്തു നോക്കൂ ആരും കഴിച്ചുപോകും.

ചേരുവകൾ

  • മുട്ട-3 
  • ശർക്കര പൊടിച്ചത് - 1/2 കപ്പ് 
  • ഓയിൽ - 1/2 കപ്പ് 
  • വാനില എസൻസ് - 1 ടീസ്‌പൂൺ 
  • ഓട്സ് പൗഡർ -3 / 4 കപ്പ് 
  • കൊക്കോ പൗഡർ - 1/ 3 കപ്പ് 
  • ബേക്കിങ് പൗഡർ - 1 ടീസ്‌പൂൺ 
  • മധുരക്കിഴങ്ങ് വേവിച്ച് ഉടച്ചത് - 1 കപ്പ് 

തയാറാക്കുന്ന വിധം 

∙ ഒരു പാത്രത്തിൽ 3 മുട്ടയും ശർക്കരപൊടിച്ചതും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക.

∙ ഇതിലേക്ക് ഓയിലും വാനില എസൻസും ചേർത്തു മാറ്റി വെക്കുക.

∙ വേറെ ഒരു പാത്രത്തിൽ അരിപ്പ വച്ച് അതിലേക്കു ഓട്സ് പൊടിച്ചതും കൊക്കോ പൗഡറും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക.

∙ ഇനി പൊടികൾ ചേർത്തതിലേക്കു നേരത്തെ ചേർത്തുവെച്ച ഓയിൽ കൂട്ട് ചേർത്തു മിക്സ് ചെയ്തു എടുക്കുക. ഒന്നിച്ച് ഇടരുത്. കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക.

∙ ഇനി വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന മധുരകിഴങ്ങ് ഈ കൂട്ടിലേക്ക്‌ ചേർത്തു പതുക്കെ യോജിപ്പിച്ചെടുക്കുക. കട്ടയില്ലാതെ നന്നായി മിക്സ് ചെയ്തു എടുക്കണം.

∙ ഇനി ഈ കൂട്ട് ഒരു ബട്ടർ പേപ്പർ വെച്ച പാത്രത്തിൽ ഒഴിക്കുക.

∙ ഒരു വലിയ നോൺ സ്റ്റിക്ക് പാത്രം അടുപ്പിൽ വച്ച് അടച്ചു മീഡിയം തീയിൽ 5 മിനിറ്റ് ചൂടാക്കുക .ഇനി ആ പാത്രത്തിലേക്ക് ഒരു സ്റ്റാൻഡ് വച്ച് അതിനു മുകളിൽ കേക്ക് ടിൻ വയ്ക്കുക. പാത്രം അടച്ചു വച്ചു 30 മിനിറ്റ് മീഡിയം തീയിൽ ബേക്ക് ചെയ്‌തു എടുക്കുക. തണുത്ത ശേഷം മുറിച്ചു കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com