ADVERTISEMENT

ബാർബിക്യൂ വിഭവങ്ങൾ നമ്മുടെ മെനുവിൽ ഇടം നേടിയിട്ട് അധികം നാളായിട്ടില്ല. ബാർബിക്യൂ ചിക്കൻ വിഭവങ്ങളുടെ ആരാധകരാവും അധികം പേരും. വെറുതെയങ്ങനെ ചിക്കൻ മാത്രം കഴിക്കാൻ പറ്റുമോ? ചിക്കനൊപ്പം കഴിക്കാവുന്ന രുചികരമായ സോസ് വീട്ടിൽത്തന്നെ തയാറാക്കിയാലോ?

ചേരുവകൾ :

  • ടുമാറ്റോ സോസ് - 5 ടേബിൾ സ്പൂൺ 
  • പപ്പ്റിക്ക പൗഡർ - 2 ടേബിൾ സ്പൂൺ (ഇതിന് പകരം കാശ്മീരി ചില്ലി പൗഡർ ഉപയോഗിക്കാം )
  • വെളുത്തുള്ളി - 4 അല്ലി വലുത് 
  • ബ്രൗൺ ഷുഗർ - 2 ടീസ്പൂൺ
  • വെള്ളം - 6 ടേബിൾ സ്പൂൺ 
  • ആപ്പിൾ സിഡെർ വിനഗർ - 1 1/2 ടീസ്പൂൺ 
  • കുരുമുളക് പൊടി - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന് 
  • ഒലിവ് ഓയിൽ - 1- 2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം :

പാൻ ചൂടാകുമ്പോൾ ഒലിവ് ഓയിൽ ഒഴിച്ചു വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റിയതിന് ശേഷം പപ്പ്റിക്ക ചേർത്ത് വഴറ്റുക.  ഇതിലേക്കു ടുമാറ്റോ സോസ് ചേർത്ത് നന്നായി യോജിപ്പിക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക.  സോസ് പരുവം ആയാൽ വാങ്ങി വെയ്ക്കാം. വായു കടക്കാത്ത പാത്രത്തിൽ അടച്ച് രണ്ട് ആഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ചിക്കൻ ബാർബിക്യൂ തയാറാക്കുമ്പോൾ മാരിനേറ്റ് ചെയ്യാനും പീറ്റ്സ സോസായും ഇത് ഉപയോഗിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com