ADVERTISEMENT

ഉള്ളം കുളിർപ്പിക്കുന്നതിനൊപ്പം പോഷകഗുണവുമുള്ള സ്മൂത്തി  പരിചയപ്പെടാം. സ്ട്രോബെറിയുടെ അളവ് കൂട്ടിയാൽ കാരറ്റ് രുചി ഇഷ്ടമില്ലാത്തവർക്കും ഇത് ഇഷ്ടപ്പെടും...

ചേരുവകൾ

  • സ്ട്രോബെറി - 1 കപ്പ് 
  • കാരറ്റ് - 1/2 കപ്പ് 
  • തേൻ /പഞ്ചസാര - ആവശ്യത്തിന് 
  • തൈര് - 1 കപ്പ് 
  • ഐസ് ക്യൂബ് - 2 എണ്ണം 

തയാറാക്കുന്ന വിധം

1. ആദ്യം കാരറ്റ്  കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക.

2. സ്ട്രോബെറി കഴുകി  അതിന്റെ ഇലയുടെ ഭാഗം മുറിച്ചു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

3. ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ കാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക.

4.  ഇനി ഇതിലേക്ക് സ്ട്രോബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക.

5.  ഒരു ഗ്ലാസിലേക്കു പകരാം. രുചികരമായ സ്ട്രോബെറി കാരറ്റ് സ്മൂത്തി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com