ADVERTISEMENT

വണ്ണം കുറയ്ക്കാൻ രാത്രി ചപ്പാത്തി കഴിക്കുന്നവർ ധാരാളമാണ്. അങ്ങനെ ഉള്ളവർക്കായി ഇതാ ഹെൽത്തിയായി ചപ്പാത്തി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

 

  • ഓട്ട്സ് പൊടിച്ചത് - 1/ 2 കപ്പ്
  • ഗോതമ്പുപൊടി - 1 കപ്പ്
  • കാരറ്റ് ചുരണ്ടിയത് - 1 / 4 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • മുളകുപൊടി - 1 ടീസ്‌പൂൺ
  • ഓയിൽ / നെയ്യ് - 1 ടീസ്‌പൂൺ
  • ചൂട് വെള്ളം -പാകത്തിന്

തയാറാക്കുന്ന വിധം

∙ ഓട്ട്സ് ആദ്യം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

∙ ഒരു പാത്രത്തിൽ ചപ്പാത്തി ഉണ്ടാകുന്നതിനായി ഗോതമ്പുപൊടിയും ഓട്സ് പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക. ഇതിൽ പച്ചക്കറികൾ ചേർക്കുന്നുണ്ടെങ്കിൽ നന്നായി ഗ്രേറ്റ് ചെയ്‌തു ചേർക്കാം.ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് യോജിപ്പിക്കുക. അൽപം മഞ്ഞൾപൊടിയും ചേർക്കാം. ഇതിലേക്ക് നെയ്യ് ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.

∙ ചെറു ചൂടുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുക്കാം. നന്നായി കുഴച്ചെടുത്ത ശേഷം 20 മിനിറ്റ് മാറ്റിവെയ്ക്കുക.

∙ ഇനി ഉരുളകൾ ഉരുട്ടി ചപ്പാത്തി പരത്തി ചുട്ടെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com