ADVERTISEMENT

സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികളുള്ള അമ്മമാർക്ക് രാവിലെ അടുക്കളയിൽ ഒരു യുദ്ധമാണ്. ബസ് വരുന്നതിനു മുൻപ് കുട്ടികളെ ഒരുക്കി ടിഫിൻ കൊടുത്തുവിടണം. എന്നാലും അവർക്ക് വേണ്ടത്ര പോഷകമുള്ള ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന ആധി പലർക്കും ബാക്കിയാണ്.

നാരുകളാൽ സമ്പന്നമായ വാഴപ്പിണ്ടി ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്. പക്ഷേ വാഴപ്പിണ്ടി കഴിക്കാൻ പൊതുവേ കുട്ടികൾക്ക് മടിയാണ്. താഴെ പറയുന്ന വിധം ഉണ്ടാക്കിയാൽ അതിൽ വാഴപ്പിണ്ടി ചേർത്തിട്ടുണ്ടെന്ന് മനസിലാവില്ല. ഇത് ഒരു നല്ല ടിഫിൻ ബോക്സ് ഐറ്റം കൂടിയാണ്.‌‌‌

കുട്ടികൾക്കു മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പരിപ്പിന്റെ അളവു കുറച്ച് വാഴപ്പിണ്ടിയുടെ അളവ് കൂട്ടി തയാറാക്കിയാൽ ഒരു നേരത്തെ ഭക്ഷണമാക്കാവുന്നതാണ്. 

  • കടലപ്പരിപ്പ് വേവിച്ചത് – അര കപ്പ്
  • വാഴപ്പിണ്ടി – അര കപ്പ്
  • വേവിച്ച ചോറ് – 1 കപ്പ്
  • ചെറിയ ഉള്ളി – 5 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • വേപ്പില – 1 തണ്ട്
  • നാളികേരം– 1 പിടി
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ചട്ടിയിൽ ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, വേപ്പില എന്നിവ വഴറ്റി മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. വഴന്നു വന്നാൽ കടലപ്പരിപ്പ് വാഴപ്പിണ്ടിയും ചേർത്ത് ഇളക്കി ഒരു മിനിറ്റ് യോജിപ്പിക്കുക. നാളികേരം ചേർക്കുക. അതിന് ശേഷം വേവിച്ച ചോറ് ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഒരു മിനിറ്റ് ചെറു തീയില്‍ വെക്കണം...വാഴപ്പിണ്ടി പരിപ്പ് ചോറ് റെഡി. 

രാവിലെ സ്‌കൂൾ ബസിനു പിന്നാലെയോടുന്ന കുട്ടികൾക്ക് വേഗം ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയ വിഭവമാണിത്. ഒപ്പം പോഷകസമ്പുഷ്ടവും..അപ്പോൾ ട്രൈ ചെയ്യുവല്ലേ!...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com