ADVERTISEMENT

ഹോട്ടലായ ഹോട്ടലെല്ലാം  കയറിയിറങ്ങി ചിക്കൻ പലരൂപത്തിൽ തട്ടി  മടുത്തോ? എങ്കിൽ വീട്ടിൽ തന്നെ എണ്ണ വളരെക്കുറച്ച് തേങ്ങാപ്പാലിൽ തയാറാക്കുന്ന ചിക്കൻ രുചി പരിചയപ്പെടാം.

ചേരുവകൾ 

  • ചിക്കൻ - 750 ഗ്രാം 
  • തേങ്ങാ പാൽ - ഒരു മുഴുവൻ തേങ്ങയുടെ പാൽ 

ഒന്നാമത്തെ ചേരുവ 

  • ഏലയ്ക്ക - മൂന്ന് എണ്ണം 
  • പട്ട - ചെറിയ കഷ്ണം 
  • ഗ്രാമ്പു - മൂന്ന് എണ്ണം 
  • പെരുംജീരകം -1/ 2  ടീസ്പൂൺ  
  • ചെറിയ ജീരകം -1/ 2  ടീസ്പൂൺ 

രണ്ടാമത്തെ ചേരുവ 

  • പച്ചമുളക്  - രണ്ടു എണ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി - ഇരുപതു എണ്ണം 
  • വെളുത്തുളളി - 5 എണ്ണം 
  • കറിവേപ്പില - ഒരു തണ്ട് 

മൂന്നാമത്തെ ചേരുവ 

  • മഞ്ഞൾപ്പൊടി -1/ 2  ടീസ്പൂൺ 
  • ഗരം മസാല - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി -1 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി -2  ടീസ്പൂൺ 
  • ചെറുനാരങ്ങാ  - പകുതി 
  • വെളിച്ചെണ്ണ - 2  ടീസ്പൂൺ 
  • ഉപ്പ്  - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

1 ) ഒരു പാത്രത്തിൽ ചെറിയ തീയിൽ ഒന്നാമത്തെ ചേരുവ എല്ലാം  നന്നായി മൂപ്പിച്ച്  എടുക്കുക . തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക .

2 ) രണ്ടാമത്തെ ചേരുവ എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക .

3 ) റോസ്‌റ് ചെയ്ത ഒന്നാമത്തെ ചേരുവയും  അരച്ചു വച്ച രണ്ടാമത്തേചേരുവയും, മൂന്നാമത്തെ ചേരുവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചിക്കനിൽ തേച്ചുപിടിപ്പിക്കണം. 

4 ) മാരിനേറ്റ്  ചെയ്ത ചിക്കൻ മുപ്പത്  മിനിറ്റ് മാറ്റി വയ്ക്കുക.

5 ) ഒരു പാത്രം വച്ച് തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കുക . തേങ്ങാപ്പാൽ ചൂടാകുമ്പോൾ മാറ്റിവച്ച ചിക്കൻ അതിലേക്കു ചേർത്തുകൊടുക്കുക .ചെറിയ തീയിൽ വേവിക്കണം. തേങ്ങാപ്പാൽ വറ്റി വരുമ്പോൾ ചിക്കൻ തിരിച്ചും മറിച്ചും ഇട്ടുകൊടുത്തു നന്നായി  വരട്ടി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com