ADVERTISEMENT

ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവർഗങ്ങളും പച്ചക്കറികളും ചേർത്തുള്ളത്. അതിൽ നല്ല കട്ടിത്തൈര് കൂടി ചേർത്താലോ? ഈ പൊള്ളുന്ന വേനലിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

മുളപ്പിച്ച  പയർ  പച്ചക്കറി തൈര്  സാലഡ് 

ചേരുവകൾ 

  • മുളപ്പിച്ച പയർ - 1 കപ്പ്‌ 
  • തക്കാളി -      1/2 കപ്പ്‌ 
  • സാലഡ്  വെള്ളരി -1/2 കപ്പ്‌ 
  • സവോള -   1/2  കപ്പ്‌ 
  • പച്ച  മാങ്ങ - 1/3 കപ്പ്‌ 
  • കാരറ്റ്     1/2 കപ്പ്‌ 
  • ഫ്രഷ്  തൈര് – 1 കപ്പ്‌ 
  • പുതിനയില – 5
  • മല്ലിയില -1 തണ്ട് 
  • ഉപ്പ്‌ 
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ 
  • പഞ്ചസാര   – 1 ടീസ്പൂൺ 

തയാറാക്കുന്ന  വിധം 

പയർ  നല്ലതു  പോലെ കഴുകി  അഞ്ചു  മണിക്കൂർ  കുതിർത്ത  ശേഷം  ഒരു കാസറോൾ  അല്ലെങ്കിൽ  ഒരു നനവ് ഉള്ള  തുണിയിൽ  വെച്ച്  മുളപ്പിക്കാൻ  6 മണിക്കൂർ  വെയ്ക്കുക.  പയർ  തൊലി  വേണ്ടെങ്കിൽ  3-4  തവണ കഴുകി  അതു  നീക്കം  ചെയ്യുക. 

പച്ചക്കറി  എല്ലാം  വളരെ  ചെറുതായി അരിഞ്ഞ  ശേഷം  ഒരു  പാത്രത്തിൽ ഒരുമിച്ച് വയ്ക്കുക. ഇതിൽ  കുരുമുളക്, ഉപ്പ്‌, പഞ്ചസാര മുളപ്പിച്ച  പയർ  ഇത്രയും  ചേർത്ത് നന്നായി  ഇളക്കി  എടുക്കുക. ഇനി  പുളി കുറവുള്ള  തൈര് ചേർത്ത്  ഇളക്കി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com