ADVERTISEMENT

അറേബ്യൻ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ബിരിയാണിയും മന്തിയും കബാബും ഒക്കെയാണോ?...രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത മധുരങ്ങളും അറേബ്യൻ രുചിക്കൂട്ടിന്റെ ഭാഗമാണ്. മഹല്ലബിയ എന്ന അറേബ്യൻ രുചിക്കൂട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

  • പാൽ -2 കപ്പ്‌
  • പഞ്ചസാര - 1/2 കപ്പ്‌
  • കോൺഫ്ലോർ - 3 ടീ സ്പൂൺ
  • ഫ്രഷ് ക്രീം - 1 കപ്പ്‌
  • റോസ് വാട്ടർ - വളരെ കുറച്ച്
  • ഓറഞ്ച് ജ്യൂസ്‌ - 1 1/2 കപ്പ്‌
  • പഞ്ചസാര – പാകത്തിന്
  • കോൺഫ്ലോർ - 1 ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ അലിയിച്ചത്
  • ചെറി, ഡ്രൈ ഫ്രൂട്ട്സ് – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഒരു പാനിൽ പാൽ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കോൺഫ്‌ളോർ ചേർത്ത് കട്ട പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും റോസ്‌വാട്ടറും ചേർത്ത് കുറുകി വരുമ്പോൾ വാങ്ങി വെക്കുക. 

ഒരു ഗ്ലാസ്സിലേക്കു 3/4 ഭാഗത്തോളം ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ സെറ്റ് ചെയ്യുക. 

പാനിൽ ഓറഞ്ച് ജ്യൂസും, ഇഷ്ടത്തിനനുസരിച്ചു പഞ്ചസാരയും ചേർക്കുക. പഞ്ചസാര അലിയുന്ന വരെ ഇളക്കുക. 1 ടീസ്പൂൺ കോൺഫ്ലോർ കുറച്ച് ഓറഞ്ച് ജ്യൂസിൽ അലിയിച്ചു ചേർക്കുക. കുറുകി വരുമ്പോൾ വാങ്ങി വെക്കുക. തണുത്ത ശേഷം പാൽ കുറുക്കി വെച്ചതിനു മുകളിൽ ഒഴിച്ചു വെക്കുക. 1-2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. അലങ്കരിക്കാൻ ചെറിയും, ഡ്രൈ ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്. 

(ഓറഞ്ച് മിശ്രിതം ചൂടാറിയ ശേഷം മാത്രം പാൽകുറുകിയതിനു മുകളിൽ ഒഴിക്കുക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com