ADVERTISEMENT

നോർത്ത് ഇന്ത്യൻ സ്പെഷ്യൽ ആലൂ ബുജിയ, ഈ പലഹാരം ഒരിക്കൽ വീട്ടിൽ ഉണ്ടാക്കി നോക്കിയാൽ നിങ്ങൾക്കും തോന്നും ഇത്ര എളുപ്പമായിരുന്നോ ആലൂ ബുജിയ. കുട്ടികളെ പോലെ തന്നെ മുതിർന്നവർക്കും പ്രിയപ്പെട്ടതാണ് ഉരുളകിഴങ്ങ് കൊണ്ടുള്ള ഈ സ്‌നാക്ക്.

ചേരുവകൾ 

  • പുഴുങ്ങിയ ഉരുളക്കിഴങ്ങ്- 2 ഇടത്തരം 
  • കടലമാവ് - 1 കപ്പ് 
  • ഉപ്പ് - 1 ടീസ്‌പൂൺ 
  • മുളകുപൊടി - 1/ 2 ടീസ്‌പൂൺ 
  • മഞ്ഞൾപ്പൊടി - 1/ 4 ടീസ്‌പൂൺ 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്കു ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ചു എടുക്കുക. ഇനി അതിലേക്കു ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കൈ കൊണ്ട് യോജിപ്പിക്കണം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇടിയപ്പത്തിന്റെ അച്ചിൽ മാവു ചേർത്ത് ഇടിയപ്പത്തിന്റെ ചില്ലിട്ട് എണ്ണ ചൂടാകുമ്പോൾ അമർത്തി കൊടുക്കാം. ഇടത്തരം ചൂടിൽ വേണം ഉണ്ടാക്കിയെടുക്കാൻ. ഒരു വശം വേകുമ്പോൾ മറിച്ച് ഇട്ടു വേവിക്കാം. നന്നായി വെന്തശേഷം എണ്ണയിൽ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റാം .

ചൂട് കുറയുമ്പോൾ ഇത് കൈ കൊണ്ട് നന്നായി ചെറുതാക്കി പൊടിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com