രുചികരമായ ചെറുപയർ ദോശ കഴിച്ച് വണ്ണം കുറയ്ക്കാം
Mail This Article
×
ഭക്ഷണ നിയന്ത്രണം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഭവമാണ് ചെറുപയർ ദോശ. പ്രഭാത ഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്നതാണ് രുചികരമായ ചെറുപയർ ദോശ.
ചേരുവകൾ
- ചെറുപയർ - ഒന്നര കപ്പ് ( 3 - 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം)
- ചെറിയ ഉള്ളി - 3 എണ്ണം
- പച്ചമുളക് - 1
- ഇഞ്ചി - ഒരു ചെറിയ കഷണം
- മല്ലിയില - കുറച്ച്
- കറിവേപ്പില - 3 - 4 തണ്ട്
- ഉപ്പു - പാകത്തിന്
തയാറാക്കുന്ന വിധം
ചേരുവകളെല്ലാം മിക്സിയിലിട്ടു കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരുപാട് വെള്ളം പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി തവ ചൂടാക്കി ചുട്ടെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.