ADVERTISEMENT

മാമ്പഴക്കാലം തുടങ്ങിക്കഴിഞ്ഞു.  മാമ്പഴവും ചൗവരിയും ചേർന്ന രുചികരമായ മാംഗോ സാഗോ (ഖീർ) രുചി പരിചയപ്പെടാം. 

ചേരുവകൾ

  • മാങ്ങ പഴുത്തത് - 3 എണ്ണം 
  • ചൗവരി - 200 ഗ്രാം 
  • പാൽ - 1 ലിറ്റർ 
  • പഞ്ചസാര - 4 ടേബിൾ സ്പൂൺ 
  • കണ്ടെൻസ്ഡ് മിൽക്ക് - 500 ഗ്രാം 

തയാറാക്കുന്ന വിധം

∙ ചൗവ്വരി 6-7 മണിക്കൂർ കുതിർത്ത് വെക്കുക. കുതിർന്ന ശേഷം കഴുകി എടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ച് ചൗവരി വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം വെള്ളം വാലാൻ വെയ്ക്കുക. 

∙ 1 ലിറ്റർ പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ചു വെച്ച ചൗവരി ചേർത്തി 10 മിനിട്ട് തിളപ്പിക്കുക. തണുക്കാൻ വെക്കുക. 

∙ മിക്സറിൽ 2 മാങ്ങയും കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തണുപ്പിച്ചു വച്ച പാലിൽ ചേർക്കുക. നന്നായി മിക്സ്‌ ചെയ്യുക. (1 മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി ഫ്രീസറിൽ 2-3 മണിക്കൂർ വെക്കുക). 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് വെച്ച് തണുപ്പിച്ച ശേഷം, ഫ്രീസറിൽ വച്ചിരിക്കുന്ന മാങ്ങാ കഷ്ണങ്ങൾ ചേർത്ത് കഴിക്കാവുന്നതാണ്. തണുപ്പ് ഇഷ്ടമല്ലാത്തവർക്ക്‌ ഫ്രിജിൽ വയ്ക്കാതെയും കഴിക്കാം. 

* നീലം മാങ്ങ അല്ലെങ്കിൽ  അൽഫോൻസ മാങ്ങഉപയോഗിച്ച് തയാറാക്കിയാൽ ഏറെ രുചികരമാണ് ഈ റെസിപ്പി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com