ADVERTISEMENT

ചീന്തിയെടുത്ത മുളംതണ്ടിൽ ചുവപ്പും മഞ്ഞയും വെള്ളയും കട്ടകളായി തെർമോകോൾ പെട്ടികളിൽ വിശ്രമിച്ചിരുന്ന കോൽ ഐസ്. ഐസ് മധുരം ഇല്ലാത്ത ഒരു അവധിക്കാലം 1980- 1990 കാലങ്ങളിൽ സ്കൂൾ ജീവിതം കഴിഞ്ഞവർക്ക് ഉണ്ടാവാൻ വഴിയില്ല. താളത്തിൽ മണിമുഴക്കി വരുന്ന ഐസ്ക്രീം സൈക്കിൾ ശബ്ദം അങ്ങ് ദൂരെ നിന്നെ കേൾക്കും. വീട്ടിൽ കരഞ്ഞു വാശി പിടിച്ചു കിട്ടിയ പൈസയും കൈയിൽ പിടിച്ചു കാത്തു നിന്നത് മറക്കുവാൻ പറ്റുമോ? അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. എവിടെ നിന്നുള്ള വെള്ളം, എങ്ങനെ ഉണ്ടാക്കുന്നു എന്നൊന്നും ചിന്തിയില്ല! തന്നെയുമല്ല മായം ചേർക്കൽ എന്ന കല ഇത്രയും വികസിച്ചിരുന്നില്ല. കുറച്ചെങ്കിലും കൊള്ളാവുന്ന വെള്ളമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത്. എന്തായാലും നമ്മൾ നുണഞ്ഞ മധുരവും നമ്മുടെ കുട്ടിക്കാലവും ഇന്നത്തെ കുട്ടികൾക്ക് ആലോചിക്കാൻ പോലും വകയില്ല!...വീണ്ടു ഒരു അവധിക്കാലം കൂടി പടികടന്നെത്തുകയായി, രുചികരമായ കോൽ ഐസ് കുട്ടികൾക്കൊപ്പം വീട്ടിൽ തന്നെ തയാറാക്കിയാലോ...

ചേരുവകൾ

മുന്തിരി രുചിയിൽ

  • മുന്തിരി - 1 കപ്പ്‌ 
  • പഞ്ചസാര - 1 കപ്പ്‌ 

തണ്ണിമത്തൻ രുചിയിൽ

  • തണ്ണിമത്തൻ - 1 കപ്പ്‌ 
  • പഞ്ചസാര - 1 കപ്പ്‌ 

മാങ്ങാ – കിവി രുചിയിൽ

  • മാങ്ങാ - 1
  • പഞ്ചസാര -1/2 കപ്പ്‌ 
  • കിവി - 2 എണ്ണം 
  • പഞ്ചസാര - 1/2 കപ്പ്‌ 

തയാറാക്കുന്ന വിധം

ഈ ചേരുവകൾ ഓരോന്നും അരച്ചെടുത്തു ഐസ് മോൾഡിലോ, പേപ്പർ ഗ്ലാസിലോ ഒഴിച്ച് 7-8 മണിക്കൂർ ഫ്രീസറിൽ വെച്ച് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com