ADVERTISEMENT

കൊടുംചൂടിൽ പുറത്ത് പോയി വീട്ടിൽ തിരച്ചെത്തി ഇൗ ജ്യൂസ് തയാറാക്കി കുടിച്ചുനോക്കൂ. ക്ഷീണമെല്ലാം പമ്പ കടക്കും.

1. നെല്ലിക്ക ജ്യൂസ്

ആവശ്യമായ സാധനങ്ങൾ

  • നെല്ലിക്ക- 2-3 എണ്ണം
  • പുതിനയില - 5-8 എണ്ണം
  • പച്ചമുളക് - 1/2 കഷണം
  • തണുത്ത വെള്ളം- 1 ഗ്ലാസ്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.

2. ലെമൺ മിന്റ്‌ കൂളർ

ആവശ്യമായ സാധനങ്ങൾ

  • ചെറുനാരങ്ങ - 2 എണ്ണം 
  • പുതിനയില- ഒരുപിടി
  • ഇഞ്ചി - ഒരു ചെറിയ കഷണം 
  • പഞ്ചസാര- 3 ടേബിൾസ്പൂൺ 
  • തണുത്ത വെള്ളം - 1 ഗ്ലാസ്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.

3. നെല്ലിക്ക സംഭാരം

ആവശ്യമായ സാധനങ്ങൾ

  • നെല്ലിക്ക - 2-3 എണ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • പച്ചമുളക് - 1 ചെറുത്
  • തൈര് - 1/2 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്
  • തണുത്ത വെള്ളം- 1ഗ്ലാസ്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടെ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് പകർത്തി സെർവ് ചെയ്യാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com