ADVERTISEMENT

ലയേർഡ് സ്ട്രോബെറി ലെമണൈഡ്. ചൂട് സമയത്തു ശരീരത്തെ തണുപ്പിക്കാൻ ഒരു കളർഫുൾ ലെമണൈഡ് തയാറാക്കിയാലോ? സ്ട്രോബെറി ഇഷ്ടമല്ലാത്തവർക്ക് ഇഷ്ട പഴങ്ങൾ ചേർത്ത് തയാറാക്കാം.

ചേരുവകൾ :

സ്ട്രോബെറി മിക്സ്ചർ ഉണ്ടാകാൻ വേണ്ടത് :

സ്ട്രോബെറി മുറിച്ചത് - 1 കപ്പ് , പഞ്ചസാര - 2 ടേബിൾസ്പൂൺ . 

ലെമണൈഡ് ഉണ്ടാകാൻ വേണ്ടത് :

നാരങ്ങാനീര് - 2 ടേബിൾസ്പൂൺ , പഞ്ചസാര - കാൽക്കപ്പ്‌ , ഐസ്‌ക്യൂബ്സ് - 4 - 5 എണ്ണം , വെള്ളം - 2 കപ്പ് .

തയാറാക്കുന്ന വിധം :

∙ സ്ട്രോബെറി പഞ്ചസാര ചേർത്തു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക . 

∙ നാരങ്ങാനീര്, പഞ്ചസാര, ഐസ്‌ക്യൂബ്സ്, വെള്ളം എന്നിവ ഒന്നിച്ചു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക . 

സ്‌ട്രൊബെറി മിക്സ് ഗ്ലാസിന്റെ കാൽ ഭാഗത്തോളം ഒഴിക്കാം, ഇതിനു മുകളിലായി ഗ്ലാസിന്റെ മുക്കാൽ ഭാഗത്തോളം ഐസ്ക്യൂബ്സ് ഇടാം. ഇതിനു മുകളിലേക്കു അടിച്ചു വെച്ച നാരങ്ങാവെള്ളവും ഒഴിക്കാം. സ്ട്രോബെറി, ലെമൺ പീസസ് വെച്ച് അലങ്കരിക്കാം. സ്ട്രോബെറിയുടെ പകരം ഇഷ്ടമുള്ള ഫ്രൂട്സ് എടുക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com