ADVERTISEMENT

കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഒഴുകുന്ന കുക്കീസ്‌ ഇനി ദോശക്കല്ലിൽ തയാറാക്കാം. മൈദയും മുട്ടയും ചേർക്കാതെയാണ് ഈ കുക്കീസ് തയാറാക്കുന്നത്.

ചേരുവകൾ

  • വെണ്ണ -¼ കപ്പ് 
  • പഞ്ചസാര - ½ കപ്പ് 
  • വാനില എസെൻസ് - 1 ടീസ്പൂൺ 
  • ഗോതമ്പു പൊടി - 1 കപ്പ് 
  • ബേക്കിങ് പൗഡർ - ½ ടീസ്പൂൺ 
  • ബേക്കിങ് സോഡ - ഒരു നുള്ള് 
  • കൊക്കോ പൗഡർ - 1.5 ടേബിൾസ്പൂൺ 
  • പാൽ - 3 ടേബിൾസ്പൂൺ 
  • ചോക്ലേറ്റ് കഷണങ്ങൾ -ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെണ്ണ ചേർത്ത് അടിക്കുക. വെണ്ണ നല്ല മൃദുവാക്കുമ്പോൾ അതിലേക്കു ശർക്കരയോ പഞ്ചസാരയോ ബ്രൗൺഷുഗറോ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ കൂട്ടിലേക്കു പൊടികൾ അരിച്ചു ചേർക്കാം. ഗോതമ്പുപൊടി കൊക്കോ പൗഡർ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ എന്നിവയാണ് അരിച്ചു ചേർക്കേണ്ടത്.  നന്നായി യോജിപ്പിച്ചു എടുക്കുക. ഇനി അതിലേക്കു പാലു ചേർത്ത് യോജിപ്പിച്ചു ചപ്പാത്തിമാവുപോലെ കുഴച്ചെടുക്കുക.

കുഴച്ചെടുത്ത മാവിൽ കുറച്ചെടുത്ത് അതിന്റെ നടുവിൽ ഒരു ചോക്ലേറ്റ് കഷ്‌ണം വെച്ച് കൈകൊണ്ടു ഉരുട്ടി കുക്കീസ്‌ പരുവത്തിൽ ആക്കി എടുക്കുക . ഇനി അവ്നിൽ ബേക്ക് ചെയുന്നവരാണെങ്കിൽ ചൂടാക്കിയ അവ്നിൽ 180 ഡിഗ്രി സെൽഷ്യസ് 15 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.

ഇനി സ്റ്റൗവ് ടോപ്പിൽ ഒരു ദോശക്കല്ല് വെച്ച് അത് ഇടത്തരം ചൂടിൽ വെയ്ക്കുക. ഇനി അതിനു മുകളിൽ വേറെ ഒരു പാൻ വെച്ച് അതും ചൂടാക്കുക. അതിൽ ബട്ടർ പേപ്പറിൽ കുക്കീസ്‌ വെച്ച് കൊടുക്കുക . അടച്ചു വെച്ച് 15 മിനിറ്റ് വേവിക്കുക.ചൂടാറിക്കഴിയുമ്പോൾ കുക്കീസ്‌ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com