ADVERTISEMENT

പ്രിയവിഭവങ്ങൾ വ്യത്യസ്തമായൊരു രുചിയിൽ തയാറാക്കിയാലോ? തന്തൂരി അടുപ്പില്ലാതെ ടുമാറ്റോ റൈസ് തന്തൂരി രുചിയിൽ വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.  20 മിനിറ്റ് കൊണ്ട് 'തന്തൂരി റൈസ് പ്രഷർകുക്കറിൽ റെഡിയാക്കാം.

ചേരുവകൾ

  • വേവിച്ച ബസ്മതി അരി – 1 കപ്പ് 
  • തക്കാളി – 1 ചെറുത് 
  • സവാള – 1 
  • വെളുത്തുള്ളി - 1 അല്ലി
  • ഇഞ്ചി - ചെറിയ ഒരു കഷണം
  • പച്ചമുളക് - 1 
  • വറ്റൽമുളക് - 1
  • മല്ലിയില
  • എണ്ണ - 1 സ്പുൺ
  • ഗ്രാമ്പു – 4
  • ഏലയ്ക്ക – 4
  • കറുവപട്ട - ചെറിയ ക്ഷണം
  • ഉപ്പ് – ആവശ്യത്തിന്
  • മൈദ – ഒരു കപ്പ്

തയാറാക്കുന്ന വിധം

∙ തക്കാളി, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എല്ലാം ചെറുതായി അരിയുക.

∙ ഫ്രൈ പാൻ ചൂടാകുമ്പോൾ 1 സ്പൂൺ ഓയിൽ ഒഴിക്കുക അതിലേക്കു വറ്റൽ മുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർക്കുക. സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. പച്ചമുളക്, തക്കാളി എന്നിവ ചേർത്തു കൊടുക്കുക കാൽ സ്പുൺ മുളക് പൊടിയും ഉപ്പും ചേർക്കാം.

∙ ഇതിലേക്ക് വേവിച്ചു വച്ച ബസ്മതി അരി ചേർത്ത് 3 മിനിറ്റ് ഇളക്കുക.

∙ മൈദാ മാവ് ചപ്പാത്തി പരുവത്തിൽ കുഴച്ച് പരത്തിയെടുക്കുക

∙ ഒരു കുഴിയുള്ള പാത്രത്തിലേക്ക് പരത്തിയ മൈദ ഇറക്കിവയ്ക്കാം അതിൽ തയാറാക്കിയ തക്കാളിച്ചോറ് നിറച്ച് മുകൾ വശം കൂട്ടിയോജിപ്പിക്കാം. ഇത് ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ചു പൊതിയണം.

∙ ഒരു പ്രഷർകുക്കർ അടുപ്പിൽ വച്ച് അതിലേക്കു  സ്റ്റഫ് ചെയ്തത് ഇറക്കി വയ്ക്കുക മുടി അടച്ച് വിസിൽ ഇല്ലാതെ  എകദേശം 20 മിനിറ്റ് ചെറിയചൂടിൽ വേവിക്കുക.

കുക്കറിൽ നിന്ന് പുറത്തെടുത്ത് പാത്രത്തിൽ വച്ച് കത്തികൊണ്ട് മുറിച്ച് ഉള്ളിലെ ടുമാറ്റോ റൈസ് എടുക്കാം, തന്തൂരി റൈസിന്റെ രുചിയിലുള്ള റൈസ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com