ADVERTISEMENT

പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാൻ വ്യത്യസ്തവും രുചികരവുമായ നാരങ്ങാവെള്ളം എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • നാരങ്ങ - 2
  • പുതിനയില-3
  • ഇഞ്ചി (ചെറുത്‌)
  • ഓറഞ്ച്  – 2 
  • സബ്ജ സീഡ്‌സ് – ആവശ്യമെങ്കിൽ
  • പഞ്ചസാര 

തയാറാക്കുന്ന വിധം

ഓറഞ്ച് കുരുവും തൊലിയും കളഞ്ഞ് ജ്യൂസ് ആക്കി ഐസ്ട്രേയിൽ കട്ടയാകാൻ വെയ്ക്കുക.

രണ്ട്‌ നാരങ്ങ പിഴിഞ്ഞതിൽ പുതിനയില, ഇഞ്ചി, ഐസ് ക്യൂബ്സ്‌,പഞ്ചസാര എന്നിവ ചേർത്തു സ്വല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വീണ്ടും ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ചെടുക്കാം.

ഒരു ഗ്ലാസ്സിൽ ഉണ്ടാക്കിവെച്ച ഓറഞ്ച് ഐസ്ക്യൂബ്സ് ഇട്ട്. നാരങ്ങ വെള്ളം ഒഴിച്ചു സബ്ജ സീഡ്‌സ് ചേർത്ത് കുടിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com