പച്ചകുരുമുളക് ചേർത്ത് പൊരിച്ചെടുത്ത മത്തി കഴിച്ചിട്ടുണ്ടോ?
Mail This Article
×
ഏതൊക്കെ കറിയുണ്ടെങ്കിലും മത്തി വറുത്തതുണ്ടെങ്കിൽ ചോറ് കഴിക്കാൻ പ്രത്യേക രുചിയാണ്. മത്തി ഇതുപോലെ പച്ചകുരുമുളക് ചേർത്തു പൊരിച്ചു നോക്കൂ.
മത്തി /ചാള - 12 എണ്ണം കഴുകി വൃത്തിയാക്കി വരഞ്ഞത്
മീൻ മാരിനേറ്റ് ചെയ്യാൻ
- പച്ചക്കുരുമുളക് - 12 തണ്ട്
- ചെറിയ ഉള്ളി - 12- 15 എണ്ണം
- വെളുത്തുള്ളി - നാല് അഞ്ച് അല്ലി
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് -പാകത്തിന്
- മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി മിക്സിയിൽ അടിച്ചു മീനില്‍ പുരട്ടി രണ്ടു മണിക്കൂർ ഫ്രിജിൽ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം ചൂടായ എണ്ണയിൽ പൊരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.