ADVERTISEMENT

കോട്ടയം സ്പെഷൽ കള്ളപ്പം ഈസ്റ്ററിന് വീട്ടിൽ ഉണ്ടാക്കിയാലോ. കള്ളുകിട്ടില്ല എന്നോർത്ത് ഉണ്ടാക്കാതിരിക്കണ്ട. വീട്ടിൽതന്നെ കള്ളപ്പത്തിനുള്ള കള്ള് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. 

തേങ്ങാവെള്ളത്തിൽ നിന്നും കള്ളുണ്ടാക്കുന്ന വിധം (അപ്പം തയാറാക്കാൻ ആവശ്യമായത്)

ഒരു 150 മില്ലി തേങ്ങാ വെള്ളത്തിൽ മൂന്നു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി ഒരു കോട്ടൺ തുണികൊണ്ട് മുകളിൽ ഒന്ന് കെട്ടി 24 മണിക്കൂർ അനക്കാതെ വയ്ക്കുക. ഒരുദിവസം കഴിയുമ്പോൾ അരിച്ചെടുത്തു ഒരുപാത്രത്തിൽ അനക്കാതെ മൂന്നോ നാലോ ദിവസം വയ്ക്കുക. ഒരാഴ്ചവച്ചാൽ നന്നായി പുളിച്ചു കിട്ടും. 

ചേരുവകൾ

  • ഇഡ്​ലി അരി അല്ലെങ്കിൽ പച്ചരി– 3 കപ്പ് (6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം)
  • തേങ്ങാചിരകിയത് – 11/2 കപ്പ്
  • ചെറുജീരകം – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 1 അല്ലി 
  • ചെറിയഉള്ളി – 4-5 
  • കള്ള്  – 150 മില്ലിലിറ്റർ
  • പഞ്ചസാര –1 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

മൂന്നു കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്തുവച്ചത് അരകപ്പ് തേങ്ങാ ചിരകിയത് ചേർത്ത് നന്നായി അരച്ചെടുക്കുക. അതിൽ നിന്നും 3 ടേബിൾ സ്‌പൂൺ മാവ് എടുത്തു 2 കപ്പ് വെള്ളത്തിൽ മീഡിയം തീയിൽ പതിയെ കുറുക്കിയെടുക്കുക. 

തണുത്തതിനുശേഷം ഈ കപ്പി കാച്ചിയതും ബാക്കിയുള്ള അരിയും കള്ളും ചേർത്ത് നന്നായി അരച്ചെടുക്കുക. 

ഇതിലേക്ക് ഒരു കപ്പ് തേങ്ങായും ജീരകവും ചെറിയവെളുത്തുള്ളി ചതച്ചതും ചേർത്ത് മരത്തവി കൊണ്ട് യോജിപ്പിച്ചെടക്കണം. പാകത്തിന് ഉപ്പും പഞ്ചസാരയും ചേർത്ത് പുളിയ്ക്കാൻ വയ്ക്കുക. ദോശക്കല്ലിൽ  കോരിയൊഴിച്ച് തിരിച്ചും മറിച്ചും ചുട്ടെടുക്കാം. ബീഫ് പെരളനൊപ്പം കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com