ADVERTISEMENT

പച്ചമുളകിന്റെ എരിവിൽ പാകപ്പെടുത്തുന്നൊരു വിഭവമാണിത്. ഈ ചിക്കൻ അവിയലിൽ പച്ചക്കറികൾ ഇഷ്ടമുള്ളത് ചേർക്കാം, നേന്ത്രക്കായ ഒഴിവാക്കണം എന്നു മാത്രം.

ചേരുവകൾ

1. ചിക്കൻ - 200 ഗ്രാം
2. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
3. ഉപ്പ് - 1 ടീസ്പൂൺ
4. കുമ്പളങ്ങ - 100ഗ്രാം
5. കൊത്തമരാ - 100 ഗ്രാം
6. ചേന - 150 ഗ്രാം
7. നാളികേരം - 1
8. പച്ചമുളക് - 5 എണ്ണം
9. പുളിയുള്ള തൈര് - 2 ടേബിൾ സ്പൂൺ
10. കറിവേപ്പില
11. വെളിച്ചെണ്ണ - 1 ടീ സ്പൂൺ
12. വെള്ളം - 1/2 കപ്പ്‌

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ മഞ്ഞൾ പൊടിയും 1/2 ടീ സ്പൂൺ ഉപ്പും 1/2 കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക. 6-7 മിനിറ്റിനുള്ളിൽ ചിക്കൻ വെന്തിട്ടുണ്ടാവും. 

അതിന് ശേഷം കുമ്പളങ്ങ, കൊത്തമരാ, ചേന എന്നിവ 1/2 ടീ സ്പൂൺ ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. 

ഇതിൽ വെള്ളം ചേർക്കരുത്.  10 മിനിറ്റോളം അടച്ച് വെച്ച് ചെറിയ തീയിൽ വേവിക്കുക. വെന്ത് കഴിയുമ്പോൾ അതിലേക്ക് ചിക്കൻ വേവിച്ചത് ചേർത്ത് 2 മിനിറ്റ് അടച്ച് വെക്കുക.  ഇതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചത് ചേർക്കുക. ഇതിലും വെള്ളം ചേർക്കാതെ വേണം ചതച്ചെടുക്കാൻ.  എല്ലാം നന്നായി ചേർത്ത് ഇളക്കുക. 

5 മിനിറ്റ് അടച്ച് വെക്കുക. നാളികേരം ചിക്കനിലും പച്ചക്കറികളിലും നന്നായി പിടിച്ചു കിട്ടും. ഇതിലേക്ക് പുളിച്ച തൈര് ചേർത്ത് ഇളക്കുക. ശേഷം കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർത്ത് വാങ്ങി വയ്ക്കാം.

Note : ചിക്കൻ കഷ്ണങ്ങൾ നീളത്തിൽ മുറിക്കുക. 

പച്ചക്കറികൾ കുറച്ച് കട്ടിയായി മുറിച്ചെടുക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com