ADVERTISEMENT

അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിലൊരു പാൻ കേക്ക് തയാറാക്കിയാലോ? ആരോഗ്യകരവും പോഷകഗുണവുമുള്ള പാൻ കേക്ക് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ശർക്കര - 1/2 കപ്പ്‌
  • വെള്ളം - 1 1/2 കപ്പ്‌
  • പഴം (റോബസ്റ്റ) - 2 
  • അരിപ്പൊടി - 1 1/4 കപ്പ്
  • നാളികേരം - 1/2 കപ്പ്‌
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • നെയ്യ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒരു പാൻ ചൂടാക്കി ശർക്കരയും വെള്ളവും ചേർത്ത് ശർക്കര നന്നായി ഉരുക്കിയെടുക്കുക. ഇത് മാറ്റി വയ്ക്കുക.

∙ ഒരു ബൗളിൽ പഴം ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്കു അരിപ്പൊടി, തേങ്ങ, ബേക്കിങ് പൗഡർ, എള്ള് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച ശർക്കര പാനി ചേർത്ത് കട്ട കൂടാതെ യോജിപ്പിക്കുക.

∙ ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് തടവുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. മാവ് പരത്തേണ്ട ആവശ്യമില്ല. ചുറ്റിലുമായി ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് തിരിച്ചിട്ട്‌ വേവിക്കുക.

∙ സ്വാദിഷ്ടമായ ബനാന പാൻ കേക്ക് തയാർ. മുകളിൽ അൽപം തേൻ, ഡ്രൈഫ്രൂട്സ്, നട്സ് എന്നിവ വിതറി ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com