ADVERTISEMENT

ഇന്നൊരു സ്പൈസി ചിക്കൻ വിന്താലു ആയാലോ?  ഇതൊരു ഗോവൻ സ്റ്റൈൽ ചിക്കൻ കറിയാണ്. 

ചേരുവകൾ 

  • ചിക്കൻ കഷണങ്ങളാക്കിയത് - അരക്കിലോ
  • സവാള - 1 ചെറുതായി അരിഞ്ഞത്
  • തക്കാളി - 1 ചെറുതായി അരിഞ്ഞത് 
  • ഇഞ്ചി - 1 കഷണം
  • വെളുത്തുള്ളി - 2 എണ്ണം 
  • കാശ്‍മീരി മുളക് - 5 - 6 എണ്ണം 
  • കുരുമുളക് - 1 ടീസ്പൂൺ
  • മല്ലി - 1 ടീസ്പൂൺ 
  • ചെറിയ ജീരകം - 1 ടീസ്പൂൺ 
  • വലിയ ജീരകം - 1 ടീസ്പൂൺ
  • വിനാഗിരി - 1 ടേബിൾസ്പൂൺ 
  • പട്ട - ഒരു ചെറിയ കഷ്ണം 
  • ഗ്രാമ്പു - 2 എണ്ണം
  • ഏലക്ക - 2 എണ്ണം 
  • വെള്ളം - മുക്കാൽ കപ്പ് 
  • എണ്ണ - 3 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • പഞ്ചസാര - 1 ടീസ്പൂൺ 
  • മല്ലിയില - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

ആദ്യം മിക്സിയുടെ ചെറിയ ജാറിൽ കാശ്മീരി മുളക്, മല്ലി, ചെറിയ ജീരകം, വലിയ ജീരകം, കുരുമുളക്, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി, വിനാഗിരി എന്നിവ കാൽ കപ്പ് വെള്ളം ചേർത്തു നന്നായി അരച്ചെടുക്കുക.

ഒരു ചുവട് കട്ടിയുള്ള പാനിലേക്ക് 3 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ സവാള, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റി എടുക്കുക. ഇതിലേക്കു അരച്ചുവെച്ച കൂട്ട് ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക, ഇതിലേക്കു തക്കാളി ചേർത്തു കൊടുക്കുക. തക്കാളി ഒന്ന് വഴന്നു വന്നാൽ ചിക്കൻ ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക . 

അരക്കപ്പ് വെള്ളം ഒഴിച്ചുകൊടുത്തു കുറഞ്ഞ തീയിൽ അടച്ചുവെച്ച് 15 - 20 മിനിറ്റ് വേവിച്ചെടുക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം, ചിക്കൻ വെന്ത് കഴിഞ്ഞാൽ പഞ്ചസാര, മല്ലിയില എന്നിവ ചേർത്തു ചൂടോടെ വിളമ്പാം. സ്‌പൈസി റെഡ് ചിക്കൻ വിന്താലു റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com