ADVERTISEMENT

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരമായ നാരങ്ങാചോറ് വിട്ടിൽ തയാറാക്കിയാലോ? കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാവുന്ന നല്ലൊരു വിഭവമാണിത്.

ചേരുവകൾ

  • എണ്ണ - 2 ടേബിൾ സ്പൂൺ
  • വേവിച്ച ചോറ്- 1 കപ്പ്  
  • കടുക്- 1/2 ടീസ്പൂൺ 
  • ഉഴുന്നുപരിപ്പ്- 1/2 ടീസ്പൂൺ 
  • കടലപ്പരിപ്പ് - 1 ടേബിൾസ്പൂൺ
  • നിലക്കടല- 2 ടേബിൾസ്പൂൺ 
  • പച്ചമുളക് - 3 എണ്ണം 
  • കറിവേപ്പില - 2 തണ്ട് 
  • വറ്റൽമുളക് -2 എണ്ണം 
  • കായപ്പൊടി- 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • ചെറുനാരങ്ങ- 1 1/2 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു കപ്പ് അരി പാകത്തിൽ വേവിച്ച് മാറ്റിവയ്ക്കുക. അധികം വെന്ത് ഉടയാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ ഇതിന് ബസ്മതി റൈസ് അല്ലെങ്കിൽ സോനാ മസൂരി ഉപയോഗിക്കാവുന്നതാണ്.

ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഇട്ട് മൂപ്പിക്കുക .ഇതിലേക്ക് നിലക്കടല ചേർത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ചുവന്ന മുളകും ചേർത്ത് ഇളക്കുക.പിന്നീട് തീ ഓഫ് ചെയ്ത് അതിലേക്ക് കായ പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. നേരത്തെ വേവിച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.പിന്നീട് നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം വിളംമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com