ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു ഹെൽത്തി സ്നാക്കാണിത്. വളരെ പെട്ടന്നു തയാറാക്കി എടുക്കാം 

ചേരുവകൾ :

  • നേന്ത്രപ്പഴം (ഏത്തയ്ക്ക) - 2 എണ്ണം നല്ല വണ്ണം പഴുത്തത് 
  • തേങ്ങ ചിരകിയത്  - 3/4 കപ്പ്
  • മൈദ -1/2 കപ്പ് 
  • പഞ്ചസാര മധുരത്തിന് അനുസരിച്ചു  
  • മുട്ട - 3 എണ്ണം
  • പാൽ -1/2 ഗ്ലാസ്
  • ഏലക്കാപ്പൊടി  - 1/4 ടീസ്‌പൂൺ 

തയാറാക്കുന്ന വിധം :

മാവ് തയാറാക്കാൻ, മിക്സിയുടെ ജാറിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഏലക്കാപ്പൊടി,1/2 ഗ്ലാസ് പാൽ ,മൈദ എന്നിവ ഇട്ട്   നല്ലവണ്ണം അടിച്ചെടുക്കുക.

ഇനി സ്റ്റഫിങ് റെഡി ആക്കി എടുക്കാം ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് പഴം ഇടുക കുറച്ചു പഞ്ചസാരയും ഇട്ട് നന്നായി വഴറ്റി എടുക്കുക ഇത് മാറ്റി വയ്ക്കുക. ഇതു പോലെ തേങ്ങ കൂടി ചെയ്യാം അതിനു ശേഷം വഴറ്റിയ പഴവും ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കുക. 

ഇനി അടുക്ക് ഉണ്ടാക്കി എടുക്കാം. ഒരു പാനിൽ കുറച്ചു ബാറ്റർ  ഒഴിക്കുക ഇതിന്റെ ഒരു വശത്ത് പഴത്തിന്റെ കൂട്ട് ഇടുക മറ്റേ ഭാഗം മറിച്ചു ഇതിന്റെ മുകളിൽ ഇടുക ഇനി കുറച്ചു നെയ്യ് തടവി ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തു ബാറ്റർ ഒഴിക്കുക ഇതിന്റെ മുകളിൽ കൂട്ടു ഇട്ടുകൊടുക്കുക ഇനി മറ്റേ ഭാഗം മറിച്ചു ഇതിന്റെ മുകളിൽ ഇടുക ഇങ്ങനെ ബാറ്റർ കഴിയുന്നത് വരെ ആവർത്തിക്കുക.

മടക്കു പൂർണമായാൽ രണ്ടു ഭാഗവും കുറച്ചു നെയ്യ് ഒഴിച്ച് ഷാലോ ഫ്രൈ ചെയ്തെടുക്കുക. സ്വാദിഷ്ടമായ പഴം  അടുക്ക്  റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com