ADVERTISEMENT

ഉപ്പിലിട്ട മാങ്ങ മുതൽ ഉണക്കിറച്ചി വരെ അച്ചാറുകളായി നമ്മുടെ തീൻമേശയിലെത്തുന്നുണ്ട്. ഉപ്പ്, പുളി, എരിവ് എന്നീ മൂന്നു രുചികളും പ്രധാന ഭക്ഷണത്തിനൊപ്പം ചേരുമ്പോഴാണ് ഭക്ഷണപ്രിയർക്ക് സംതൃപ്തിയാകുന്നത്. ഏറെക്കാലം കേടുകൂടാതെ ഇരിക്കുന്നൊരു തൊടുകറിയാണ് നെല്ലിക്ക ഉപ്പിലിട്ടത്.

  • നെല്ലിക്ക - 40 
  • ഉപ്പ് -അഞ്ച് ടേബിൾസ്പൂൺ 
  • പച്ചമുളക് -12-15 
  • വെള്ളം -ഒരു ലിറ്റർ 

തയാറാക്കുന്ന വിധം

നെല്ലിക്കയും പച്ചമുളകും  കുറച്ചുനേരം  ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത വെള്ളത്തിലിട്ട്  നല്ലപോലെ കഴുകിയെടുക്കുക.  അതിനുശേഷം നല്ലപോലെ തുടച്ച് വെള്ളം  കളഞ്ഞു മാറ്റിവയ്ക്കുക.  ഒരു ലിറ്റർ വെള്ളം  സ്റ്റൗവിൽ വച്ച് തിളപ്പിച്ച്  ഇതിലേക്ക്  വെള്ളം തുടച്ചുകളഞ്ഞ് നെല്ലിക്ക ചേർത്ത്  ഒരു മിനിറ്റ് കൂടി തിളപ്പിച്ച് സ്റ്റവിൽ  നിന്നും മാറ്റി   ചൂടാറാൻ വെയ്ക്കുക. ചൂടാറിയാൽ  ഒരു ഭരണിയിലോ  ഗ്ലാസ്  ജാറിലോ  ഈ നെല്ലിക്കയും വെള്ളവും  പച്ചമുളക് നെടുകെ കീറിയതും  ഉപ്പും ഇട്ട്  നല്ലപോലെ അടച്ചുവെക്കുക . രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഉപ്പു പിടിച്ചു നമുക്ക് ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com