ADVERTISEMENT

കടലോളം പുതുവിഭവങ്ങൾ നിരന്നാലും മലയാളിയുടെ രുചിസങ്കൽപങ്ങളിൽ എപ്പോഴും ഒരു നനുത്ത കായൽക്കാറ്റു വീശുന്നുണ്ടാവും. അതുകൊണ്ടാണു കുട്ടനാടൻ സ്വാദുകൾക്ക് ഇന്നും ആരാധകർ കുറയാത്തത്. നല്ല കുരുമുളകിന്റെ വാസനയുള്ള കുട്ടനാടൻ താറാവ് കുറുമ കൂട്ടിയാൽ ഊണുമേശയിൽ കുട്ടനാടൻ കാറ്റുവീശുന്നതു നേരിട്ടറിയാം.. അപ്പം, പത്തിരി, പുട്ട്, ബ്രഡ് എന്നിവയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും രുചിയുള്ള കറിയാണ് താറാവ് കുറുമ. തനി നാടൻ രീതിയിൽ താറാവ് കുറുമ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • താറാവ്     -  ഒരു കിലോഗ്രാം
  • സവാള      - രണ്ടെണ്ണം വലുത് അരിഞ്ഞത് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  -  രണ്ട് ടേബിൾസ്പൂൺ  
  • തക്കാളി   - ഒന്ന്  
  • പച്ചമുളക്     - 3 
  • കുരുമുളക് ചതച്ചത്  - ഒരു ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി        - ഒരു ടേബിൾസ്പൂൺ
  • ഉരുളക്കിഴങ്ങ്   - ഒന്ന് ചെറുത്
  • തേങ്ങാപ്പാൽ  - 1 കപ്പ്‌ ഒന്നാം പാൽ 
  • തേങ്ങാപ്പാൽ  -  2 കപ്പ്‌ രണ്ടാം പാൽ

താളിക്കാൻ 

പെരുംജീരകം, വറ്റൽ മുളക്, കടുക്, കറിവേപ്പില, എണ്ണ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • താറാവ് വിനാഗിരിയിൽ കഴുകിയെടുക്കുക. (താറാവിന്റെ ഉളുമ്പ് മണം മാറും)
  • പ്രഷർ കുക്കറിൽ ഒരു ടേബിൾസ്പൂൺ ഇഞ്ചി, ഒരു സവാള അരിഞ്ഞത്, വെളുത്തുള്ളി പേസ്റ്റ്,  പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് ചതച്ചത്, ഉപ്പ്, തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് താറാവ് നല്ലതുപോലെ 3 വിസിൽ വരെ  വേവിച്ചെടുക്കണം. 
  • ഒരു  പാനിൽ എണ്ണ  ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില, പെരിഞ്ചീരകം എന്നിവയെല്ലാം മൂപ്പിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഒരു സവോള ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേർത്ത് വഴറ്റി എടുക്കാം. വേവിച്ചു വച്ചിരിക്കുന്ന താറാവ് കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. നന്നായിട്ടു തിള വന്നാൽ തേങ്ങയുടെ ഒന്നാംപാൽ ചേർക്കാം അല്പം കുരുമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് അധികം തിളക്കാതെ ചൂടായി കഴിയുമ്പോൾ ഓഫ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം. 

Note : * നാടൻ വിഭവങ്ങളിൽ കറിവേപ്പില നന്നായി ചേർത്താൽ രുചികൂടും.

* കുരുമുളക് പൊടി ചേർത്താൽ കറി കറുത്തു പോകും, ചതച്ച് ചേർക്കാൻ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com