ADVERTISEMENT

അവ്ൻ ഉപയോഗിക്കാതെ ഗ്രിൽ ചെയ്യാതെ അടിപൊളി കബാബ് വീട്ടിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം
  • സവാള – 1
  • കാപ്സിക്കം – പകുതി
  • കശുവണ്ടിപരിപ്പ് – 1/4 കപ്പ്
  • ഗരം മസാല – 1 ടീസ്പൂൺ
  • പച്ചമുളക് – 2
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി – 2 ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് – 1 കപ്പ്
  • എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ, കാപ്സിക്കം, കശുവണ്ടി, ഗരം മസാല, സവാള, പച്ചമുളക്, ഉപ്പ്, വിനാഗിരി എന്നീ ചേരുവകൾ മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.  ഇത്  ഒരു പാത്രത്തിലേക്ക് മാറ്റി ബ്രഡ് പൊടിച്ചത് ഇട്ടു കുഴയ്ക്കുക. ഇത് ഓരോ ഉരുളകളാക്കി നീളത്തിൽ ഉരുട്ടി എടുക്കുക. എണ്ണയിൽ വറുത്തെടുക്കുക (ഡീപ് ഫ്രൈ ചെയ്യുക). കബാബ് സ്റ്റിക്കിൽ കോർത്ത് കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com