കുട്ടനാടൻ ഫിഷ്മോളി, ഒരു തവണ കഴിച്ചാൽ ആരും മറക്കില്ല ഈ രുചി

Fish Molly
SHARE

കുട്ടനാടൻ രുചിയിലൊരു ഫിഷ് മോളി  തയാറാക്കിയാലോ? മീൻരുചി ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ഫിഷ്മോളി തയാറാക്കി നോക്കണം.

ചേരുവകൾ

 • മീൻ ദശ കട്ടിയുള്ളത് (ആവോലി, നെയ്മീൻ, കേര)  - അരക്കിലോ 
 • മഞ്ഞൾപ്പൊടി   - രണ്ട് ടീസ്പൂൺ 
 • കുരുമുളകുപൊടി  - രണ്ട് ടീസ്പൂൺ 
 • പെരുംഞ്ചീരകം      - ഒരു ടീസ്പൂൺ
 • സവാള ചെറുതായി അരിഞ്ഞത്   - ഒന്ന് 
 • ചെറുനാരങ്ങാനീര്   - ഒരു ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന് 
 • കറിവേപ്പില - രണ്ട് തണ്ട് 
 • തേങ്ങയുടെ മൂന്നാം പാൽ - ഒരു കപ്പ് 
 • തേങ്ങയുടെ ഒന്നാം പാൽ  - അരക്കപ്പ് 
 • എണ്ണ – വറുക്കാൻ ആവശ്യമായത് 
 • ഗരം മസാല  - ഒരു നുള്ള് 
 • കറുവാപട്ട ഒരു ചെറിയ കഷണം 
 • ഗ്രാമ്പൂ   -5 എണ്ണം 
 • ഏലയ്ക്ക  - 4
 • ഉലുവ  - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ മീൻ കഷണങ്ങൾ ചെറുതായി കറിക്ക് പറ്റുന്ന രീതിയിൽ മുറിച്ചു  മാറ്റിവെയ്ക്കുക. നന്നായി വിനാഗിരി ഒഴിച്ച് രണ്ടുമൂന്നു തവണ കഴുകിയെടുക്കുക. ഈ മീൻ കഷ്ണങ്ങൾ വറുക്കാൻ വരഞ്ഞ് വെയ്ക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക. 

 • ഒരു ചട്ടി അടുപ്പത്ത് വച്ച് നന്നായി ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ രണ്ടു വശങ്ങളും മൂപ്പിച്ചെടുക്കുക. മീൻ കഷണങ്ങൾ ഗ്രേവിയിൽ ചേർക്കുമ്പോൾ ഉടഞ്ഞു പോകാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
 • ഫിഷ് മോളിക്കുള്ള ഗ്രേവി തയാറാക്കാൻ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക.
 • അതിലേക്ക് പെരുംഞ്ചീരകം,  ഉലുവ, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ഓരോന്നായി ചേർത്തു കൊടുത്ത് മൂപ്പിച്ചെടുക്കുക. ശേഷം നേരത്തെ അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർത്ത് അല്പം ഉപ്പു ചേർത്ത് വഴറ്റിയെടുക്കുക. സവാള വഴന്നു വന്നാൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു കൊടുക്കാം. ഇവയുടെ എല്ലാം പച്ചമണം മാറിയാൽ ഇതിലേക്ക് മഞ്ഞൾപൊടി ചേർത്ത് കൊടുത്ത് തേങ്ങയുടെ മൂന്നാം പാൽ കൂടെ ഒഴിച്ച് ഒന്ന് വേവിക്കുക. വെന്ത്  വരുന്ന പരുവത്തിൽ വറുത്തു  വച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത്  വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഗരം മസാല കറിവേപ്പില എന്നിവ ചേർത്ത് തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച് തിള വരും മുൻപ് ഓഫ്‌ ചെയ്ത് ചൂടോടെ അപ്പം,പുട്ട്,പത്തിരി, ചോറിനൊപ്പം കഴിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA